മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ ജനങ്ങള്‍ക്ക് കഠിനമായ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതായി പരാതി. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.ആരോഗ്യ വിദഗ്ദ്ധർ നടത്തിയ പരിശോധനയില്‍ റേഷൻ കട വഴി വിതരണം ചെയ്ത ഗോതമ്ബ് ആണ് മുടി കൊഴിയുന്നതിന് കാരണമെന്ന് കണ്ടെത്തി. വിതരണം ചെയ്ത ഗോതമ്ബില്‍ ഉയർന്ന അളവില്‍ സെലീനിയം അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നനങ്ങള്‍ക്ക് കാരണമാകുമെന്നും ,മൂന്ന് നാല് ദിവസത്തിനുള്ളില്‍ പൂർണ്ണ കഷണ്ടി ആയി മാറുമെന്നും റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റല്‍ ആൻഡ് റിസർച്ച് സെന്ററിന്റെ എം.ഡി ഡോ. ഹിമ്മത് റാവു ബവാസ്ക്കർ പറഞ്ഞു.
പഞ്ചാബ് ഹരിയാന എന്നിവടങ്ങളില്‍ നിന്നാണ് വിതരണകേന്ദ്രങ്ങളിലേക്ക് ഗോതമ്ബ് എത്തിക്കുന്നത്. അധികൃതർ രോഗബാധിത പ്രദേശങ്ങളില്‍ എത്തി സാമ്ബിളുകള്‍ ശേഖരിച്ച് താനെയിലെ വെർണി അനലിറ്റിക്കല്‍ ലാബിലേക്ക് അയക്കുകയും ,തുടർന്ന് നടത്തിയ പരിശോധനയില്‍ സെലിനിയത്തിന്റെ അളവ് 14.52 മില്ലിഗ്രാം/കിലോഗ്രാം ആണെന്ന് കണ്ടെത്തുകയും ചെയ്തു . ഇത് അനുവദനീയമായതിനേക്കാള്‍ വളരെ കൂടുതലാണ്.കീടനാശിനി കലർന്ന വെള്ളം കുടിച്ചതാകാം മുടി കൊഴിച്ചിലിന് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇത്തരത്തില്‍ അമിതമായി സെലീനിയം അടങ്ങിയ ഭക്ഷണം കഴിച്ചവരില്‍ സിങ്കിന്റെ അളവ് കുറഞ്ഞതായും കണ്ടെത്തി. കഴിച്ച ഭക്ഷണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പരിഭ്രാന്തിയിലായിരിക്കുകായാണ് ജനങ്ങള്‍.2024 ഡിസംബർ മുതല്‍ ഈ വർഷം ആദ്യം വരെയുള്ള കണക്കുകള്‍ പ്രകാരം 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികള്‍ക്ക് മുടി കൊഴിഞ്ഞെന്നും പലരിലും കഷണ്ടി രൂപപ്പെട്ടതായും കണ്ടെത്തി.ഇതില്‍ കൂടുതലും കോളജ് വിദ്യാർത്ഥികളും ,പെണ്‍കുട്ടികളുമാണ്.എട്ട് വയസ്സ് മുതല്‍ 72 വയസ്സ് വരെയുള്ള ആളുകള്‍ക്ക് കഷണ്ടി ഉണ്ടാകുന്നതായി ഡോ. ബസസ്കർ പറയുന്നു.