ബെംഗളൂരു: ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്മെന്റ് (ഗീതം സർവകലാശാല) നാഗദേനഹള്ളി കാമ്പസിൽ ഗാന്ധിയൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാന്തിസേന ആരംഭിച്ചു.
പഠനത്തോടൊപ്പം സാമൂഹികസേവനത്തിലും താത്പര്യമുള്ള യുവജനങ്ങളെ വളർത്തിയെടുക്കുകയാണ് ശാന്തിസേനയുടെ ലക്ഷ്യം. കർണാടക ഗാന്ധിസ്മാരകനിധി ചെയർമാൻ വൂഡേയ് പി. കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. ഗീതം പ്രൊ വൈസ് ചാൻസലർ പ്രൊഫസർ കെ.എൻ.എസ്. ആചാര്യ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ഡയറക്ടർ പ്രൊഫ. നിർമല, ഗാന്ധിയൻ പഠനവിഭാഗം കോഡിനേറ്റർ ഡോ. എ.എസ്. ശശികല, ചരിത്ര വിഭാഗം കോഡിനേറ്റർ ഡോ. എം.വി. ശ്രീകല എന്നിവർ പ്രസംഗിച്ചു.