Home Featured പയ്യന്നൂര്‍-രാജഗിരി-ബാഗ്ലൂര്‍ പാത സാദ്ധ്യത പഠനവുമായി ബി.ജെ.പി

പയ്യന്നൂര്‍-രാജഗിരി-ബാഗ്ലൂര്‍ പാത സാദ്ധ്യത പഠനവുമായി ബി.ജെ.പി

by admin

ചെറുപുഴ: മലയോര മേഖലയുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുന്നതിനായി പയ്യന്നൂരില്‍ നിന്നും ചെറുപുഴ- പുളിങ്ങോം-രാജഗിരി-കാണം വയല്‍-മങ്കുണ്ടി മല-വെങ്കിട്ടപാറ-കോറങ്കാല വഴി ബാഗ്ലൂരിലേക്ക് എത്തുന്ന പാത യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രജ്ഞിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കാനംവയലിലെത്തി.

കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കനക്കുമോ ? വിശദമായി വായിക്കാം

ഏഴിമല-ബാഗമണ്ഡലം പാതയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ബദല്‍ പാത എന്ന നിര്‍ദ്ദേശം ബി.ജെ.പി. മുന്നോട്ട് വയ്ക്കുകയും കര്‍ണ്ണാടക സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള റോഡ് സന്ദര്‍ശിച്ചത്.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രജ്ഞിത്ത്, മേഖലാ സെക്രട്ടറി, കെ.പി. അരുണ്‍, മണ്ഡലം പ്രസിഡന്റ് രൂപേഷ് തൈവളപ്പില്‍, എം.കെ. മുരളി, കെ.കെ. സുകുമാരന്‍, രാജു ചുണ്ട, എം.വി. ഭാസ്‌ക്കരന്‍, ഗംഗാധരന്‍ കാളീശ്വരം, റോഡ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രൊഫ.ടോമി ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌ക്കരന്‍ വെള്ളൂര്‍, സോമശേഖരന്‍ നായര്‍, ടി.കെ. രാജേന്ദ്രന്‍, മോഹനന്‍ പാലേരി, ഗീരീഷ് പി. നായര്‍, മാത്യൂ തടത്തില്‍, മുരളീധരന്‍ നായര്‍, സുരേഷ് പനയന്തട്ട, മാദ്ധ്യമ പ്രവര്‍ത്തകരായ മധുകരേള, ജെയിംസ് ഇടപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. പരിസ്ഥിതിക്ക് ദോഷം വരാത്ത പാത നിര്‍മ്മിച്ച്‌ ബാംഗ്ലൂരിലേക്കുള്ള ദൂരം കുറയ്ക്കാനും വികസനം ഉറപ്പാക്കാനും കര്‍ണ്ണാടക സര്‍ക്കാരിന്റെ ചീഫ് വിപ്പ് അനില്‍കുമാര്‍, കര്‍ണ്ണാടക സംസ്ഥാന ബി.ജെ.പി.

കര്ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിർബന്ധമാക്കുന്നു

അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടില്‍ എം.പി. എന്നിവര്‍ക്ക് നല്‍കുന്നതിനുള്ള പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കും. ബാഗമണ്ഡലം പാതയ്ക്ക് 24 കിലോമീറ്റര്‍ ദൂരം വനമേഖല വേണമെന്നിരിക്കെ നിര്‍ദിഷ്ഠ പാത നാല് കിലോമീറ്റര്‍ മാത്രം വനപാത ഉപയോഗിച്ചാല്‍ മതിയാകും. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന വികസനമാണ് മോദി സര്‍ക്കാരിന്റേതെന്നും ആതിനാല്‍ വനസമ്ബത്ത് നശിപ്പിക്കാതെ വികസനം ഉറപ്പാക്കുന്നതിനായി ആവശ്യമായതെല്ലാം ചെയ്യുമെന്ന് കെ. രജ്ഞിത്ത് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group