Home Featured പവൻ കല്യാണിന്റെ ജനസേന എൻഡിഎ സഖ്യം ഉപേക്ഷിച്ചു; ടിഡിപിക്ക് പിന്തുണ അറിയിച്ചു

പവൻ കല്യാണിന്റെ ജനസേന എൻഡിഎ സഖ്യം ഉപേക്ഷിച്ചു; ടിഡിപിക്ക് പിന്തുണ അറിയിച്ചു

by admin

എൻഡിഎ സഖ്യം ഉപേക്ഷിച്ച് നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പവൻ കല്യാൺ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവൻ കല്യാൺ വ്യക്തമാക്കി.

ടി.ഡി.പി.ശക്തമായ പാർട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിർവഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപിയുടെ ആവശ്യമുണ്ട്. ടി.ഡി.പി ഇന്ന് പോരാട്ടത്തിലാണ്. അവർക്ക് ‘ജനസൈനികരു’ടെ യുവരക്തം ആവശ്യമാണ്. ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാൽ വൈ.എസ്.ആർ.കോൺഗ്രസ് മുങ്ങും.  പൊതുയോഗത്തിൽ സംസാരിക്കവേ പവൻ കല്യാൺ വ്യക്തമാക്കി.

അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്ദ്രബാബു നായിഡുവുമായി കഴിഞ്ഞ മാസം പവൻ കല്യാൺ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ജൂലായിയിൽ ഡൽഹിയിൽ നടന്ന വിശാല എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ തന്റെ പാർട്ടി പിന്തുണയ്ക്കുമെന്ന് പവൻ കല്യാൺ പ്രഖ്യാപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group