Home covid19 അത്യാവശ്യ യാത്രകൾക്ക് പാസ്സ് നിർബന്ധം, ഓൺലൈൻ ആയി പാസ്സിന് അഭേക്ഷിക്കാം

അത്യാവശ്യ യാത്രകൾക്ക് പാസ്സ് നിർബന്ധം, ഓൺലൈൻ ആയി പാസ്സിന് അഭേക്ഷിക്കാം

by admin

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പാസിന് അപേക്ഷിക്കാന്‍ സാധിക്കും. കേരള പൊലിസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്ബോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുമതി പത്രം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുപയോഗിച്ച്‌ യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയും ഒപ്പം കരുതണം.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക.

ദിവസ വേതനക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം. അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കരുതണം.

അടുത്തുള്ള കടകളില്‍ അവശ്യസാധനങ്ങളും മരുന്നും വാങ്ങാനായി സത്യപ്രസ്താവന നല്‍കിയാല്‍ മതിയാകും. ഇതിന്റെ മാതൃകയും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ മാതൃകയില്‍ വെള്ള പേപ്പറില്‍ എഴുതിയ സത്യപ്രസ്താവനയും സ്വീകരിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച്‌ പാസിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

പാസ്സിന് അഭേക്ഷിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://pass.bsafe.kerala.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group