Home Featured മൂത്രമൊഴിക്കാൻ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ പൊതിരെ തല്ലി ക്ലീനര്‍; അറസ്റ്റ്

മൂത്രമൊഴിക്കാൻ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ പൊതിരെ തല്ലി ക്ലീനര്‍; അറസ്റ്റ്

by admin

ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മ‍‍‍ർദിച്ചെന്ന് പരാതി. വഴിക്കടവ് സ്വദേശി അലൻ തോമസിനെയാണ് ബസ് ക്ലീനർ മ‍ർദിച്ചത്.ബെംഗളൂരു-പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിലായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് പന്ത്രണ്ടാം തീയതി രാത്രി ഏഴ് മണിക്ക് പുറപ്പെട്ട ബസില്‍ നിലമ്ബൂർക്കുള്ള യാത്രക്കാരനായിരുന്നു മർദനമേറ്റ അലൻ തോമസ്.

യാത്രക്കിടെ പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാല്‍ ക്ലീന‍ർ അനീഷ് അതിന് വഴങ്ങിയില്ല. എന്നാല്‍ മൂത്രശങ്ക രൂക്ഷമായതോടെ ബസ് നിർത്തണമെന്ന് അലൻ വീണ്ടും ആവശ്യപ്പെട്ടതോടെ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു.പിന്നീട് ഡ്രൈവർ സ്വമേധയാ ബസ് നി‍‍ർത്തിക്കൊടുക്കുകയായിരുന്നു.

തുടർന്ന് 7:30ന് നിലമ്ബൂരില്‍ ബസ് എത്തുകയും അലൻ പുറത്തിറങ്ങി ലഗേജ് എടുക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്ലീനർ അനീഷ് ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചെന്നും അലൻ പറഞ്ഞു. ക്ലീനറുടെ ആക്രമണത്തില്‍ നിലത്ത് വീണ അലനെ ഇയാള്‍ വീണ്ടും മർദിക്കുകയായിരുന്നു. തന്റെ ടീ ഷർട്ട് വലിച്ച്‌ കീറിയെന്നും അലൻ ആരോപിച്ചു. സംഭവത്തില്‍ ബസിന്റെ ക്ലീനർ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group