Home Featured പാര്‍ലെ-ജി ബിസ്‌കറ്റിലെ പെണ്‍കുട്ടിക്ക് പകരം ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസ‌ര്‍; ഞെട്ടിച്ച്‌ കമ്ബനി

പാര്‍ലെ-ജി ബിസ്‌കറ്റിലെ പെണ്‍കുട്ടിക്ക് പകരം ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസ‌ര്‍; ഞെട്ടിച്ച്‌ കമ്ബനി

by admin

ന്യൂഡല്‍ഹി: എണ്‍പത്, തൊണ്ണൂറ് തലമുറകള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന വസ്തുക്കളില്‍ ഒന്നാണ് പാര്‍ലെ- ജി ബിസ്‌കറ്റ്. ഇന്ന് പലവിധത്തിലെ ബിസ്‌കറ്റുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പാ‌ര്‍‌ലെ ബിസ്‌കറ്റിനോടുള്ള പ്രിയം ഒന്നുവേറെ തന്നെയാണ്. പാര്‍ലെ ബിസ്‌കറ്റിന്റെ പ്രത്യേകതകളില്‍ ഒന്നാണ് അതിന്റെ കവര്‍ ഡിസൈൻ. കവറിലെ പെണ്‍കുട്ടിയുടെ ചിത്രം തിരിച്ചറിയാത്ത ഒരാളും 80സ്, 90സ് കിഡ്‌സില്‍ ഉണ്ടാകില്ല. പുതുതലമുറയിലെ നിരവധി പേരും പാര്‍ലെ- ജി ബിസ്‌കറ്റിന്റെ ആരാധകരാണ്. എന്നാലിപ്പോള്‍ കവര്‍ ഗേളിനെ മാറ്റി ഞെട്ടിച്ചിരിക്കുകയാണ് ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ.

പാര്‍ലെ ഗേളിന് പകരമായി ഇന്റര്‍നെറ്റ് ഇൻഫ്ളുവൻസറുടെ പടം പോസ്റ്റ് ചെയ്‌താണ് പാര്‍ലെ സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. കണ്ടന്റ് ക്രിയേറ്ററായ സെര്‍വാൻ ജി ബുൻഷായുടെ വൈറല്‍ വീഡിയോയ്ക്ക് പ്രതികരണമായാണ് പാര്‍ലെ തങ്ങളുടെ കവര്‍ ഡിസൈനില്‍ മാറ്റം വരുത്തിയത്.

ഒരു കാറില്‍ ആശയക്കുഴപ്പത്തോടെ ഇരിക്കുന്ന സെര്‍വാന്റെ വീഡിയോയാണ് വൈറലായത്. ‘പാര്‍ലെയുടെ ഉടമയെ കണ്ടുമുട്ടുകയാണെങ്കില്‍ അദ്ദേഹത്തെ പാര്‍ലെ സര്‍ എന്ന് വിളിക്കുമോ, മിസ്റ്റര്‍ പാര്‍ലെ എന്ന് വിളിക്കുമോ അതോ പാര്‍ലെ ജി’ എന്ന് വിളിക്കുമോയെന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ‘ഏ ജി ഓ ജി’ എന്ന അനില്‍ കപൂ‌ര്‍ സിനിമയിലെ ഹിറ്റ് ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഈ വീഡിയോ വൻ വൈറലായിരുന്നു.

ഇതിന് മറുപടിയുമായി പാര്‍ലെ- ജിയും രംഗത്തെത്തി. ‘ബുൻഷാ ജി, താങ്കള്‍ക്ക് ഞങ്ങളെ ഒജി’ എന്ന് വിളിക്കാമെന്നായിരുന്നു പാര്‍ലെയുടെ ഔദ്യോഗിക അക്കൗണ്ട് കമന്റ് ചെയ്തത്.

പാര്‍ലെയുടെ പുതിയ കവറും ഏറെ വൈറലായി. ഇതിന് മറുപടി നല്‍കി ബുൻഷാനും രംഗത്തെത്തി. ഇത് വലിയ ആശംസയാണ്. ‘വിനോദയാത്ര, പാര്‍ട്ടി, ഒത്തുകൂടലുകള്‍ എന്നിവയില്‍ പാര്‍ലെ- ജി എന്നും എന്റെ ന്യൂട്രീഷണല്‍ ഫുഡ് ആയിരുന്നു. ഫാൻസി കേക്കില്‍വരെ പാര്‍ലെ ബിസ്‌കറ്റ് വയ്ക്കുമായിരുന്നു. ഞാൻ ബുദ്ധിമാനാകുമെന്ന് വിശ്വസിച്ചുവരെ പാര്‍ലെ ബിസ്‌കറ്റ് കഴിക്കുമായിരുന്നു’- എന്നായിരുന്നു ബുൻഷാൻ കമന്റ് ചെയ്തത്. പാര്‍ലെയുടെ പുതിയ കമന്റിന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളും കയ്യടി നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group