ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നാണ് ഞായറാഴ്ച. വാരാന്ത്യം ആഘോഷിക്കുവാനും ഷോപ്പിങ്, ഔട്ടിങ്, കുട്ടികളെയും കൂട്ടിയുള്ള യാത്രകൾ എന്നിങ്ങനെ പലവിധ കാരണങ്ങളാൽ രാവിലെ മുതൽ നഗരത്തിൽ തിരക്കാണ്. എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, കൊമേഷ്യല്‍ സ്ട്രീറ്റ്, കബ്ബൺ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളുടെ തിരക്ക് ആണെങ്കിൽ സിൽക്ക് ബോർഡ്, മാറത്തഹള്ളി, മഖ്രി സർക്കിൾ, മൈസൂർ റോഡ് ജംങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങളുടെ തിരക്കാണ്.
ഇന്ന് , നിങ്ങൾ നഗരത്തിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ ഈ സ്ഥലങ്ങളിലേക്ക് പോകേണ്ട. ഞായറാഴ്ച നടക്കുന്ന കർണാടക സ്റ്റേറ്റ് പോലീസ് റൺ രണ്ടാം പതിപ്പ് കണക്കിലെടുത്ത്, ബെംഗളൂരു ട്രാഫിക് പോലീസ് നഗരത്തിന്‍റെ പല ഭാഗങ്ങളിലും പരിസരത്തും പാർക്കിംഗ് നിരോധിക്കുകയും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. രാവിലെ 6.00 മണി മുതൽ 10.00 മണി വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
വിധാന്‍ സൗധയുടെ മുന്നിൽ നിന്നാരഭിക്കുന്ന കർണാടക സ്റ്റേറ്റ് പോലീസ് റൺ കെ സർക്കിൾ, നൃപതുംഗ റോഡ്, കസ്തൂർബ റോഡ്, സിദ്ധലിംഗയ്യ സർക്കിൾ, ക്വീൻസ് സർക്കിൾ, ക്വീൻസ് റോഡ്, സി ടി ഒ ജംഗ്ഷൻ, പോലീസ് തിമ്മയ്യ ജംഗ്ഷൻ വഴി തിരികെ വിധാൻ സൗധയിൽ എത്തും.
പാർക്കിങ് നിരോധിച്ച ഇടങ്ങൾ : ഡോ ബി ആർ അംബേദ്കർ റോഡ്, രാജ്ഭവൻ റോഡ്, കെ ബി റോഡ്, സാങ്കി റോഡ്, നൃപതുംഗ റോഡ്, എ ജി ഓഫീസ് മുതൽ ചാലൂക്യ സർക്കിൾ വരെ, ക്വീൻസ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ആറു മുതൽ പത്ത് വരെ പാർക്കിംഗ് അനുവദിക്കില്ല
വാഹനങ്ങൾ വഴിതിരിച്ച് വിടും : ഞായറാഴ്ച വിധാൻ സൗധയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടും. വിധാനസൗധയിലേക്ക് ഒരു വാഹനവും അനുവദിക്കില്ല. കെ ആർ സർക്കിളിൽ നിന്ന് വിധാനസൗധയിലേക്ക് പോകുന്ന വാഹനങ്ങളും ബാലെകുന്ദ്രി സർക്കിളിൽ നിന്നും സി ടി ഒ ജംഗ്ഷനിൽ നിന്നും വിധാന സൗധയിലേക്ക് പോകുന്ന വാഹനങ്ങളും വഴിതിരിച്ചുവിടും.
ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ദേവാംഗ റോഡ്, ശാന്തിനഗർ, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടും.
പാർക്കിങ് സ്ഥലങ്ങൾ : എംഎസ് ബിൽഡിംഗ് പാർക്കിംഗ് ഏരിയനെഹ്‌റു പ്ലാനറ്റോറിയത്തിനുള്ളിൽഹൈക്കോടതി പാർക്കിംഗ് ഏരിയസ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട്സ്ഫ്രീഡം പാർക്ക് മൾട്ടി-ലെവൽ കാർ പാർക്കിംഗ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്പിഡബ്ല്യുഡി ഓഫീസ് പരിസരംകണ്ഠീരവ സ്റ്റേഡിയംജ്ഞാന ജ്യോതി ഓഡിറ്റോറിയം പരിസരം
യു ബി സിറ്റി പെയ്ഡ് പാര്‍ക്കിങ്നിയമസഭാ പാർക്കിങ്ബെലാകു ഭവന പരിസരംകെആർ സർക്കിൾഅഗ്രികൾച്ചർ ഡിപ്പാർട്മെന്‍ഫ് പരിസരംശേഷാദ്രി റോഡ്സ്റ്റേറ്റ് എജ്യുക്കേഷൻ ഡിപ്പാർട്മെന്‍ഫ് ഓഫീസ് പരിസരംകെ ആർ സർക്കിൾ എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിച്ചിട്ടുണ്ട്.
‘ഇത് ഞങ്ങളുടെ ആദ്യത്തെ ആക്‌സിഡന്റ്’: കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് യുവതി, അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റീസണ്‍സ്
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇവയില്‍ ചിലതൊക്കെ ആളുകളുടെ പ്രശംസ പിടിച്ചുപറ്റുമെങ്കില്‍ മറ്റുചിലത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ചിത്രത്തില്‍ കാണുന്നത് ഒരു യുവതി തന്റെ കാമുകനോടൊപ്പം ഉള്ള ചിത്രം പങ്കിട്ടിരിക്കുന്നതാണ്. ‘ഇത് തങ്ങളുടെ ആദ്യത്തെ ആക്‌സിഡന്റ്’ എന്നും പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ യുവാവിന്റെ തലയില്‍ ബാന്‍ഡേജ് കാണാം. യുവതിയുടെ നെറ്റിയിലും മൂക്കിനും ബാന്‍ഡേജുണ്ട്. ഇരുവരും ചേര്‍ന്നെടുത്ത ഒരു മിറര്‍ സെല്‍ഫിയാണ് യുവതി പങ്കുവച്ചിരിക്കുന്നത്.ബോയ്ഫ്രണ്ടിന്റെ കൂടെയുള്ള ആദ്യത്തെ ആക്‌സിഡന്റ്’ എന്നും പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും, പെട്ടെന്ന് സുഖമാവട്ടെ തുടങ്ങിയ സഹതാപ കമന്റുകള്‍ക്ക് പകരം ആളുകള്‍ വളരെ രസകരമായ കമന്റുകളാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ‘
കണ്‍ഗ്രാജുലേഷന്‍സ്, കപ്പിള്‍ ഗോള്‍സ്, നെക്സ്റ്റ് ലെവല്‍ ഡേറ്റിംഗ്, അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു’ തുടങ്ങിയ കമന്റുകളാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്.അതേസമയം തന്നെ യുവാക്കള്‍ എല്ലാത്തിനോടും വളരെ വളരെ കൂളായും തമാശയായും പക്വതയില്ലാതെയുമാണ് പ്രതികരിക്കുന്നത് തുടങ്ങിയ അഭിപ്രായങ്ങള്‍ പങ്കുവച്ചവരും ഉണ്ട്.