ബെംഗളൂരു : ബാഗൽകോട്ടിൽ മകന് ആത്മവിശ്വാസം പകരാൻ എസ്എസ്എൽസി പരീക്ഷാതോൽവി കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കൾ. നവനഗറിലെ അഭിഷേകാണ് എസ്എസ്എൽസി പരീക്ഷയിൽ ആറ് വിഷയങ്ങളിലും പരാജയപ്പെട്ടത്. എന്നാൽ, വഴക്ക് പറയുന്നതിന് പകരം പിതാവ് യെല്ലപ്പ വീട്ടിൽത്തന്നെ കേക്ക് നിർമിക്കുകയും മകനൊപ്പം മുറിച്ച് ആഘോഷിക്കുകയുമായിരുന്നു.
ഒന്നര വയസ്സുള്ളപ്പോൾ അഭിഷേകിന് ഇരു കാലുകൾക്കും മാരകമായി പൊള്ളലേൽക്കുകയും ഓർമക്കുറവ് സംഭവിക്കുകയും ചെയ്തു. ഇത് മകന് പഠനവൈകല്യത്തിന് കാരണമായതായി യെല്ലപ്പ പറഞ്ഞു. അതിനാൽ തോൽവിയിൽ വഴക്ക് പറയാതെ മകന് ആത്മവിശ്വാസം കൂട്ടാനാണ് ആഘോഷം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ യാത്രക്കാരനെ വളഞ്ഞ് മുഖംമൂടിസംഘം; തോക്കുമായി പുറത്തിറങ്ങി MLA, അക്രമികള്‍ പിന്തിരിഞ്ഞോടി
നടുറോഡില്‍ അക്രമിസംഘം തടഞ്ഞുനിർത്തിയ കാർ യാത്രക്കാരനെ രക്ഷിച്ചത് എംഎല്‍എ. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ അംബരീഷ് ശർമയാണ് തന്റെ തോക്കുമായെത്തി കാർ യാത്രക്കാരനെ രക്ഷിച്ചത്.എംഎല്‍എ തോക്കുമായി പുറത്തിറങ്ങിയതോടെ അക്രമിസംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ലാഹർ സ്വദേശിയായ യുവരാജ് സിങ് രജാവത്തിനെയാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ മുഖംമൂടി സംഘം ആക്രമിച്ചത്.
രവാത്പുര സാനിയില്‍വെച്ച് കാറിലെത്തിയ മുഖംമൂടി സംഘം യുവരാജിന്റെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വടികളുമായെത്തിയ സംഘം യുവാവിനെ പുറത്തേക്ക് വലിച്ചിറക്കുകയും ആയുധങ്ങളുമായി വളയുകയുംചെയ്തു. ഇതിനിടെയാണ് ലാഹർ എംഎല്‍എയായ അംബരീഷ് ശർമ കാറില്‍ ഇതുവഴിയെത്തിയത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എംഎല്‍എ വാഹനം നിർത്തി പുറത്തിറങ്ങി. തുടർന്നാണ് അക്രമിസംഘത്തെ ചോദ്യംചെയ്തത്. പിന്നാലെ കാറില്‍നിന്ന് എംഎല്‍എ തോക്കെടുത്തതോടെ മുഖംമൂടിസംഘം അവരുടെ കാറില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
തന്റെ തോക്കാണ് കൈവശമുണ്ടായിരുന്നതെന്നും തോക്കുമായാണ് താൻ പതിവായി യാത്രചെയ്യാറുള്ളതെന്നും അംബരീഷ് ശർമ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ ക്രമസമാധനപ്രശ്നങ്ങളില്ല. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്നതിനാല്‍ നേരത്തേ കുറ്റകൃത്യങ്ങളുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, സാമ്ബത്തികതർക്കവുമായി ബന്ധപ്പെട്ടാണ് മുഖംമൂടി സംഘം യുവാവിനെ പിന്തുടർന്ന് കാർ തടഞ്ഞുനിർത്തിയതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ സാമ്ബത്തിക ഇടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.