Home Featured ബെംഗളുരു : മൂന്നാംക്ലാസിലെ കുട്ടിക്ക് 2.1 ലക്ഷം രൂപ ഫീസ്, ജീവിതച്ചെലവ് താങ്ങാനാകില്ല…പ്രതിഷേധവുമായി രക്ഷിതാക്കള്‍

ബെംഗളുരു : മൂന്നാംക്ലാസിലെ കുട്ടിക്ക് 2.1 ലക്ഷം രൂപ ഫീസ്, ജീവിതച്ചെലവ് താങ്ങാനാകില്ല…പ്രതിഷേധവുമായി രക്ഷിതാക്കള്‍

by admin

ബെംഗളുരു സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വമ്ബന്‍ ഫീസ് വാങ്ങുന്നതായി ആരോപിച്ച്‌ രക്ഷിതാക്കളുടെ പ്രതിഷേധം.മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് 2.1 ലക്ഷം രൂപ ഫീസ് എന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് പ്രതിഷേധം പ്രകടമായത്.വോയ്സ് ഓഫ് പേരന്റ്സ് അസോസിയേഷന്‍ ഫീസ് വര്‍ധന അനുവദിക്കാനാകില്ലെന്ന നിലപാട് അറിയിച്ചു. ട്യൂഷന്‍ ഫീ 1.9 ലക്ഷം, വാര്‍ഷിക ഫീസ് 9,000, ‘ഇംപ്രസ്റ്റ്’ എന്ന് ലേബല്‍ ചെയ്ത് 11,449 എന്നിങ്ങനെ പല ഇനത്തിലാണ് ഫീസ് വാങ്ങുന്നത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളോ മെച്ചപ്പെട്ട വിദ്യാഭ്യാസമോ ലഭിക്കാത്തിനെതുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്.

വിദ്യാഭ്യാസം അവകാശമാണെന്നും സര്‍ക്കാര്‍ കുട്ടികള്‍ക്ക് അത് നല്‍കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ ഫീസിന് സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനോ സ്വകാര്യ മേഖലയെ നിയന്ത്രിക്കുന്നതിനോ സാധിക്കുന്നില്ല.നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു സ്‌കൂള്‍ നടത്തുന്നത് ചെലവേറിയതാണെന്നാണ് ഇതുസംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ പ്രതികരണം. ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

പ്രിവിലേജ് ഉള്ളവര്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്ബോള്‍, അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ സ്വയമേവ മെച്ചപ്പെടും. എല്ലാവര്‍ക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.പ്രീമിയം അന്തര്‍ദേശീയ പാഠ്യപദ്ധതി ഉയര്‍ന്ന ഫീസിന് കാരണമാകുന്നതായി പലരും ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജ്/ഐബി പാഠ്യപദ്ധതികള്‍ ചൂണ്ടിക്കാട്ടി വൈറ്റ്ഫീല്‍ഡിലെയും സര്‍ജാപൂരിലെയും പല സ്‌കൂളുകളും വലിയ ഫീസ് ഈടാക്കുന്നു. ബംഗളുരുവിലും പുറത്തും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യതയിലും ഫീസും ആശങ്കപ്പെടുത്തുന്നതാണെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം.

You may also like

error: Content is protected !!
Join Our WhatsApp Group