Home Featured ലോകത്തിലെ ഏറ്റവും മനോഹര ബീച്ചുകളിൽ ഇടം നേടി കേരളത്തിലെ ബീച്ചും

ലോകത്തിലെ ഏറ്റവും മനോഹര ബീച്ചുകളിൽ ഇടം നേടി കേരളത്തിലെ ബീച്ചും

by admin

വർക്കല: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടവയിൽ കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.

സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള വർക്കലയിലേക്ക് റോഡ് മാർഗവും റെയിൽ മാർഗവും എത്താവുന്നതാണ്. വിദേശികൾ അടക്കമുള്ള ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് വർഷം തോറും ഇവിടേക്ക് എത്തുന്നത്.

അറബി കടലിന്റെ തീരങ്ങളിൽ മുനമ്പുകൾ തീരത്തോട് ചേർന്ന് കാണുന്ന ഏക ബീച്ചും ഇതാണ്. ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. ഇന്ത്യയിൽ നിന്ന് മൂന്ന് ബീച്ചുകളാണ് ഈ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ആൻഡമാന്‍ ദ്വീപിലെ രാധാനഗർ ബീച്ച്, ഗോവയിലെ പാലോലം ബീച്ച് എന്നിവയാണ് വർക്കല ബീച്ചിനൊപ്പം പട്ടികയിൽ ഇടം നേടിയത്.

മാലിദ്വീപിലെ വൈറ്റ് സാൻഡി ബീച്ചി, ഇന്തോനേഷ്യയിലെ പിങ്ക് ബീച്ച്, ബാലിയിലെ ഡയമണ്ട് ബീച്ച്, വിയറ്റ്നാമിലെ റ്റിറോപ് ബീച്ച്, ഫിലിപ്പീൻസിലെ പസിഫികോ ബീച്ച്, ശ്രീലങ്കയിലെ സീക്രട്ട് ബീച്ച്, തായ്ലാഡിലെ ഹാറ് താം ഫ്രാനാംഗ് ബീച്ച്, ജപ്പാനിലെ സുനായമാ ബീച്ച് എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group