Home Featured ബംഗളൂരു: വാക്കുതര്‍ക്കം; പാനിപൂരി കച്ചവടക്കാരൻ കൊല്ലപ്പെട്ടു

ബംഗളൂരു: വാക്കുതര്‍ക്കം; പാനിപൂരി കച്ചവടക്കാരൻ കൊല്ലപ്പെട്ടു

by admin

ബംഗളൂരു: മദ്യപരുമായുള്ള വഴക്കിനെത്തുടർന്ന് പാനിപൂരി കച്ചവടക്കാരൻ കൊല്ലപ്പെട്ടു. ഇലക്‌ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബംഗളൂരു- ഹൊസൂർ റോഡില്‍ കോണപ്പന അഗ്രഹാര സർക്കിളില്‍ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം.ഉത്തർപ്രദേശ് ജാൻസി സ്വദേശി സർവേഷ് സിങ് (32) ആണ് മരിച്ചത്.സംഭവത്തില്‍ ഝാർഖണ്ഡ് സ്വദേശികളായ സഹദേവ് (45), രാഹുല്‍ കുമാർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 12 വർഷമായി കോണപ്പന അഗ്രഹാരയില്‍ പാനിപൂരി കച്ചവടം നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട സർവേഷ് സിങ്.

സംഭവദിവസം കടയടച്ചശേഷം ബാറില്‍ പോയ ഇയാള്‍ സമീപത്തെ ടേബിളില്‍ ബഹളംവെച്ചവരോട് ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇവരെ ബാർ ജീവനക്കാർ പുറത്താക്കിയെങ്കിലും പ്രതികള്‍ സർവേഷിനെ പിന്തുടർന്ന് ടൈല്‍ കഷണം ഉപയോഗിച്ച്‌ തലക്കടിക്കുകയായിരുന്നു. സംഭവശേഷം ഓടിപ്പോയ പ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.

ആഞ്ഞടിക്കുമോ ‘ദന’? രാജ്യമെങ്ങും ഭയവും ജാഗ്രതയും; 200ഓളം ട്രെയിനുകള്‍ റദ്ദാക്കി

ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച്‌ രാജ്യത്തെ ഇരുന്നൂറോളം ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. ഒഡിഷ- പശ്ചിമ ബംഗാള്‍ മേഖലയില്‍ ഒക്ടോബർ 25ന് ദന ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് മുന്നറിയിപ്പ്.ഇതിന്റെ ഭാഗമായി ഒക്ടോബർ 23 മുതല്‍ 26 വരെയുള്ള 198 ട്രെയിൻ സർവീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ക്കും അവധിയാണ്.ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് എല്ലാ ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടുമെന്ന് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം മണിക്കൂറില്‍ 6 കിലോമീറ്റർ വേഗതയില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, ദന ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഒക്‌ടോബർ 24 രാത്രിയിലും ഒക്‌ടോബർ 25ന് രാവിലെയുമായി 100-110 കിലോമീറ്റർ വേഗതയില്‍ വീശുന്ന ശക്തമായ ചുഴലിക്കാറ്റായി ദന മാറും. വടക്കൻ ഒഡീഷയ്‌ക്കും പശ്ചിമ ബംഗാള്‍ തീരത്തിനും ഇടയില്‍ പുരിക്കും സാഗർ ദ്വീപിനും മധ്യത്തിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group