ബെംഗളൂരു: റിപ്പബ്ലിക് ദിന പതാക ഉയർത്തുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ പരേഡിനിടെ വെടിയേറ്റ് ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്‌സൻ്‌റെ കാൽമുട്ടിന് പരിക്ക്. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിലെ ഹിരേരുഗി ഗ്രാമപഞ്ചായത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സോമവ്വ ഹോസുണ്ണി പതാക ഉയർത്തുന്നതിനിടെ ഗ്രാമത്തിലെ മല്ലികാർജുന ജിന്നി എന്നയാൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റതോടെ .ചികിത്സയ്ക്കായി ജയ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം. വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ നില തൃപ്തികരമാണ്.