Home Featured ബസ് യാത്രയ്ക്കിടെ 5 പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റില്‍

ബസ് യാത്രയ്ക്കിടെ 5 പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റില്‍

by admin

ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല കവർന്ന വനിത പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്ബേട് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.ഡി.എം.കെ വനിത വിഭാഗം നേതാവും തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരതിയെയാണ് (56) അറസ്റ്റ് ചെയ്തത്. നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവന്റെ സ്വർണമാലയാണ് കഴിഞ്ഞ ജൂലായ് 14ന് ഭാരതി കവർന്നത്.കാഞ്ചീപുരത്തുനടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം വരലക്ഷ്മി ബസില്‍ വീട്ടിലേക്ക് വരികയായിരുന്നു.

കോയമ്ബേട് ബസ്‌സ്റ്റാൻഡില്‍ ഇറങ്ങിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി പരിശോധിച്ചാണ് പൊലീസ് ഭാരതിയാണു മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഭാരതിയെന്ന് പൊലീസ് പറഞ്ഞു

കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന അഞ്ച് പവൻ സ്വർണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വരലക്ഷ്മിയുടെ ബാഗിൽ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തിൽ തിരുപ്പത്തൂർ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവർത്തകയുമായ ഭാരതി (56) ആണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു. തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിൽ ഭാരതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ ഭാരതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group