ചെന്നൈ : പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച ഉച്ചയ്ക്ക് 12.45-ന് ഉദ്ഘാടനംചെയ്യും.രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പൻപാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയർത്തിയാണ് ഉദ്ഘാടനംചെയ്യുക.ചടങ്ങിൽ രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ തീവണ്ടി ഉദ്ഘാടനംചെയ്യും.വാലജബാദ്-റാണിപ്പേട്ട് (എൻഎച്ച്-40) ദേശീയപാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
നിർമാണം പൂർത്തീകരിച്ച വിഴുപുരം-പുതുച്ചേരി (എൻഎച്ച്-332) ദേശീയപാത, പൂണ്ടിയാൻകുപ്പം-സത്തനാഥപുരം (എൻഎച്ച്-32) ദേശീയപാത, ചോളപുരം-തഞ്ചാവൂർ (എൻഎച്ച്-36) ദേശീയപാത തുടങ്ങിയവയുടെ ഉദ്ഘാടനവും നിർവഹിക്കും.ചടങ്ങിൽ ഗവർണർ ആർ.എൻ. രവി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുഗൻ, സംസ്ഥാനമന്ത്രിമാരായ എൽ. മുരുഗൻ, ആർ.എസ്. രാജകണ്ണപ്പൻ, എംപിമാരായ കെ. നവാസ്ഖനി, ആർ. ധാർമർ എന്നിവർ പങ്കെടുക്കും.
കസാഖിസ്ഥാനില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
കസാഖിസ്ഥാനില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഉത്കര്‍ഷ് ശര്‍മ്മയാണ് മരിച്ചത്.കസാഖിസ്ഥാനില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു ഉത്കര്‍ഷ്.രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ ഉത്കര്‍ഷ് എല്ലാ ദിവസത്തെയും പോലെ തന്നെ ദിനചര്യങ്ങള്‍ നടത്തുകയും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം കുടുംബവുമായി സംസാരിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. അത്താഴത്തിന് ശേഷമുള്ള നടത്തവും കഴിഞ്ഞ് തിരികെ താമസസ്ഥലത്തെത്തിയ ഉത്കര്‍ഷിന് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുകകള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സിംകെന്‍റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു ഉത്കര്‍ഷ്. ഉത്കര്‍ഷിന്‍റെ പിതാവ് ഹോമിയോപ്പതിക് ഡോക്ടറാണ്. ദേശീയ, സംസ്ഥാനതലത്തില്‍ അത്‍ലറ്റിക്സില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം പഠനത്തിലും കായികരംഗത്തും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഉത്കര്‍ഷിന്‍റെ രണ്ട് കുടുംബാംഗങ്ങള്‍ കസാഖിസ്ഥാനില്‍ എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസിയും നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.