ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പാലക്കാട് സ്വദേശിനി ട്രെയിനില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ആർമി ഓഫിസ് സ്റ്റാഫായ ഒറ്റപ്പാലം ലക്കിടി സ്വദേശി ജി.ജയലക്ഷ്മിയാണ് (55) ആന്ധ്ര കുപ്പത്തുവെച്ച് മരണപ്പെട്ടത്. തൊട്ടടുത്ത സ്റ്റേഷനായ ബംഗാർപേട്ടില്‍ ട്രെയിൻ നിർത്തി ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.അവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങവെയാണ് സംഭവം.
വിവരമറിഞ്ഞ മലബാർ മുസ്‍ലിം അസോസിയേഷൻ പ്രവർത്തകൻ ഫൈസലിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സഹായം നല്‍കി. ഭർത്താവ് രാജൻ ബംഗളൂരുവില്‍ എ.സി മെക്കാനിക്കും വില്‍പനക്കാരനുമാണ്. ഏക മകള്‍ ആതിര ബംഗളൂരുവില്‍ ബി.ബി.എ വിദ്യാർഥിയാണ്
നടിയെ പീഡിപ്പിച്ചെന്ന് പരാതി, മുൻ ഇന്റലിജന്റ്സ് മേധാവി അറസ്റ്റില്‍
നടി നല്‍കിയ പീഡനക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് മേധാവിയുമായ പിഎസ്‌ആർ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തു.മുൻ വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി (വൈഎസ്‌ആർസിപി) സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലു, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അടുത്ത ബന്ധമുള്ളയാളാണ്. നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
തുടര്‍ നടപടികള്‍ക്കായി ആഞ്ജനേയലുവിനെ ഹൈദരാബാദില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നതായി സിഐഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നടി ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി നേതാവും ചലച്ചിത്ര നിർമ്മാതാവുമായ കെവിആർ വിദ്യാസാഗറുമായി ഗൂഢാലോചന നടത്തിയെന്ന് നടി എൻടിആർ പൊലീസ് കമ്മീഷണർ എസ്‌വി രാജശേഖർ ബാബുവിന് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു.