പാലക്കാട്: എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.ഏദന്‍ മാതാപിതാക്കള്‍ക്കൊപ്പം കണക്കന്‍തുരുത്തിയിലുള്ള അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു.
സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചുവീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരങ്ങള്‍: എബിന്‍, അപ്പു.