Home Featured വ്യാജരേഖ ചമച്ച്‌ അനധികൃതമായി ബംഗളൂരുവില്‍ കഴിഞ്ഞിരുന്ന പാകിസ്താനി പെണ്‍കുട്ടി പിടിയില്‍

വ്യാജരേഖ ചമച്ച്‌ അനധികൃതമായി ബംഗളൂരുവില്‍ കഴിഞ്ഞിരുന്ന പാകിസ്താനി പെണ്‍കുട്ടി പിടിയില്‍

by admin

ബംഗളൂരു : വ്യാജരേഖ ചമച്ച്‌ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന പാകിസ്താനി പെണ്‍കുട്ടി പിടിയില്‍. 19 കാരിയായ ഇഖ്റ ജീവനിയെ നിന്നുമാണ് ബെല്ലന്ദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 കാരനെ പെണ്‍കുട്ടി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് യുവതിയുടെ സ്വദേശം. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിംഗ് യാദവിനെ ഗെയിമിംഗ് ആപ്പിലോടെയാണ് ഇഖ്റ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്ബ് അദ്ദേഹം അവളെ നേപ്പാളിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച്‌ വിവാഹം കഴിച്ചു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടന്നാണ് ദമ്ബതികള്‍ ഇന്ത്യയിലെത്തിയത്. 2022 സെപ്തംബര്‍ മുതല്‍ മുലായം സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പ്രതികള്‍ പിന്നീട് ബംഗളൂരുവിലെത്തി ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടില്‍ താമസിച്ചു. റാവ യാദവ് എന്ന് പേരുമാറ്റി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ശേഷം മുലായം സിംഗ് ഇഖ്‌റയ്ക്ക് ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി.

പാകിസ്താനിലെ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന ഇഖ്‌റയെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയും സംസ്ഥാന ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ്. മുലായത്തെയും ഇഖ്റയെയും അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇഖ്‌റയെ എഫ്‌ആര്‍ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ചാരവൃത്തി സംഘത്തിന്റെ ഭാഗമാണോ എന്നറിയാന്‍ ഇഖ്‌റയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്.

മൈസൂരിനെ വിറപ്പിച്ച്‌ പുലിയുടെ വിളയാട്ടം

മൈസൂരു: മൂന്ന് ദിവസത്തിനിടെ മൈസൂരില്‍ പൂലി കൊലപ്പെടുത്തിയത് മൂന്ന് പേരെ. നാഗര്‍ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെ മഞ്ജുവിനെയാണ് ഇന്നലെ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാന്‍ പോയ യുവതിയെയാണ് പുലി ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. രാത്രി വീടിന് സമീപത്തെ കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നര്‍സിപുരിലെ കനനായകനഹള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

മുന്ന് ദിവസത്തിനിടെ മൂന്നുപേര്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കി. പുലികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group