ന്യൂഡല്‍ഹി: ഓണ്‍ലൈൻ വഴിയുള്ള പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയില്‍. നാല് കുട്ടികളുടെ മാതാവായ സീമ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെ കാമുകനെ കാണാൻ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവുമായാണ് യുവതി പ്രണയത്തിലായത്.
പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. സീമ ഇന്ത്യയിലെത്തിയതിനു ശേഷം ഇരുവരും ഒരുമിച്ച് ഗ്രേറ്റര്‍ നോയ്ഡയില് ഒരു അപ്പാര്‍ട്ട്മെൻ്റ് വാടകയ്ക്കെടുത്ത് അവിടെ ഒരുമിച്ചാണ് താമസം. തൻ്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്. ഏറെ വൈകാതെ, ഒരു പാക് വനിത നിയമാനുസൃതമല്ലാതെ ഇവിടെ താമസിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
ഇതറിഞ്ഞ സീമ മക്കളെയുമൊത്ത് സ്ഥലം വിട്ടു. എന്നാല്‍, ഇരുവരെയും പൊലീസ് പിടികൂടി. കോടതി വഴി വിവാഹം കഴിച്ചെന്നവകാശപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും അപ്പാര്‍ട്ട്മെൻ്റ് വാടകയ്ക്കെടുത്തതെന്ന് ഉടമ പൊലീസിനെ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആശുപത്രിയില്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കല്‍ ബുള്ളറ്റിൻ.
ചൊവ്വാഴ്ച ആശുപത്രി വിടുമെന്നും ബുള്ളറ്റിനില്‍ അറിയിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് രംഗത്തെത്തിയിരുന്നു. ശരദ് പവാറുമായി സ്റ്റാലിൻ ഫോണില്‍ സംസാരിക്കുകയായിരുന്നു.