Home Featured ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായി മീൻപിടുത്തക്കാർ, ലഭിച്ചത് അപൂർവ മത്സ്യം

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായി മീൻപിടുത്തക്കാർ, ലഭിച്ചത് അപൂർവ മത്സ്യം

by admin

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ മത്സ്യബന്ധനത്തിന് പോയവർ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി.  അപൂർവ മത്സ്യം വലയിൽ കുടുങ്ങിയതോടെയാണ് മീൻപിടുത്തക്കാർക്ക് കോളടിച്ചത്. ലേലത്തിൽ ഏകദേശം ഏഴ് കോടിയോളം പാക് രൂപ ലഭിച്ചു. ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലെ ഹാജി ബലോച്ചും തൊഴിലാളികൾക്കുമാണ് തിങ്കളാഴ്ച അറബിക്കടലിൽ നിന്ന് സോവ എന്നറിയപ്പെടുന്ന ​ഗോൾഡൻ ഫിഷ് ലഭിച്ചത്.

വളരെ അപൂർവമായാണ് ഈ മീൻ ലഭിക്കുക. ഏഴ് കോടി രൂപക്കാണ് വിറ്റുപോയത്. ഒരു മത്സ്യത്തിന് മാത്രം 70 ലക്ഷം രൂപ ലഭിച്ചുവെന്ന് പാകിസ്ഥാൻ ഫിഷർമെൻ ഫോക്ക് ഫോറത്തിലെ മുബാറക് ഖാൻ പറഞ്ഞു. സോവ മത്സ്യം അമൂല്യവും അപൂർവവുമായി കണക്കാക്കപ്പെടുന്നു. ഈ മീനിന്റെ വയറ്റിൽ നിന്നുള്ള പദാർത്ഥങ്ങൾക്ക് രോഗശാന്തിക്കുള്ള  ഔഷധ ഗുണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. മത്സ്യത്തിൽ നിന്ന് ലഭിക്കുന്ന നൂൽ പോലെയുള്ള പദാർത്ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കും.

20 മുതൽ 40 കിലോ വരെ ഭാരവും 1.5 മീറ്റർ വരെയുമാണ് മീനിന്റെ വളർച്ച. അപൂർവമായി ലഭിക്കുന്ന മത്സ്യത്തിന് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആവശ്യക്കാരേറെയാണ്. കറാച്ചിയിലെ തീരത്തെ പുറംകടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. അതിനിടെയാണ്  സ്വർണ്ണ മത്സ്യ ശേഖരം ശ്രദ്ധയിൽപ്പെട്ടത്. വലിയ ഭാ​ഗ്യമായി കരുതിയെന്ന് ഹാജി പറഞ്ഞു. ഏഴു പേരടങ്ങുന്ന തന്റെ ജോലിക്കാരുമായി പണം പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജനനകാലത്ത് മാത്രമാണ് മത്സ്യം തീരത്ത് എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group