ബംഗളുരു : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടിയതോടെ വീണ്ടും ബംഗളുരുവിൽ നിന്നും നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ് , അത്തരം സാഹചര്യങ്ങളിൽ തങ്ങളുടെ സാധനങ്ങൾ നാട്ടിലെത്തിക്കാൻ നിരവധി “പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് ” കമ്പനികളെയാണ് ഒട്ടുമിക്ക പേരും സമീപിക്കുന്നത് . എന്നാൽ നിരവധി പേരാണ് അത്തരം കമ്പനികളുടെ തട്ടിപ്പിനിരയാവുന്നത് .
ബംഗളുരുവിൽ മാത്രം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി കേസുകളാണ് അത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ചുരുങ്ങിയ ചിലവിൽ സാധനങ്ങൾ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നൽകി കസ്റ്റമറിൽ നിന്നും വിലപ്പെട്ട സാധനങ്ങൾ എടുക്കുകയും പിന്നീട് അത് വിട്ടു കിട്ടണമെങ്കിൽ ഭീമമായ തുക നല്കാനാവശ്യപ്പെടുകയും ചെയ്യുന്ന നിരവധി തട്ടിപ്പുകളാണ് നഗരത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി യെദിയൂരപ്പക്ക് വീണ്ടും കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പല പരസ്യങ്ങളിലും വഞ്ചിതരായി കമ്പനികളുടെ പരിപൂർണ വിവരങ്ങൾ അന്യോഷിക്കാതെ “പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് ” കമ്പനികളെ തിരഞ്ഞെടുക്കുന്നതിലാണ് പലരും വഞ്ചിതരായിട്ടുള്ളത് .
വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന പുനരാരംഭിച്ചു; ഇ പാസ് നിര്‍ബന്ധമാക്കി
മുൻകാല പ്രാവീണ്യവും വിശ്യസ്ഥയുമുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്നതിലൂടെ നമുക്ക് അത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാം . ഈ ഒരു സാഹചര്യം നിലനിൽക്കേ ബാംഗ്ലൂർ മലയാളികളുടെ ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജി പി ആർ ലോജിസ്റ്റിക് ആൻഡ് മാനേജ്‌മന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ “ഘർ പേ രഹോ “ എന്ന സംരംഭം വളരെയേറെ ഉപകാരപ്രദമാവുകയാണ് , ലോക്ക് ഡൗൺ കാലത്തു ബാംഗ്ളൂർ മലയാളികൾ ഒട്ടു മിക്കപേരും ഈ സേവനം ഉപയോഗപ്പെടുത്തി വിശ്വസ്തതയോടെ തങ്ങളുടെ സാധനങ്ങൾ നാട്ടിലെത്തിച്ചിട്ടുണ്ട് .
വിശദമായ വിവരങ്ങൾക്ക് ഘർ പേ രഹോ വെബ്സൈറ്റ് സന്ദർശിക്കാം www.gharperaho.in