Home Featured ബെംഗളൂരു:വളര്‍ത്തുനായയെ വിമാനത്താവളത്തില്‍ കാറില്‍ അടച്ചിട്ട് ഉടമ സ്ഥലം വിട്ടു

ബെംഗളൂരു:വളര്‍ത്തുനായയെ വിമാനത്താവളത്തില്‍ കാറില്‍ അടച്ചിട്ട് ഉടമ സ്ഥലം വിട്ടു

by admin

ബെംഗളൂരു:വളര്‍ത്തുനായയെ വിമാനത്താവളത്തില്‍ കാറില്‍ അടച്ചിട്ട് ഉടമ സ്ഥലം വിട്ടു. മൃതപ്രായനായ വളര്‍ത്തുനായയ്ക്ക് രക്ഷകരായി സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍.

കെപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു.

പൊലീസ് പറയുന്നത്: പാര്‍കിംഗില്‍ തെറ്റായ നിലയില്‍ നിര്‍ത്തിയിട്ടിരുന്ന കറുത്ത നിറത്തിലെ ഫിയറ്റ് കാറിനുള്ളിലായിരുന്നു ഗ്രേറ്റ് ഡെയ്ന്‍ വിഭാഗത്തിലുള്ള വളര്‍ത്തുനായയെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നായ അവശനിലയിലാണെന്ന് കണ്ടെത്തിയതോടെ കാറിന്റെ ചില്ല് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ നായയെ പുറത്തെടുത്തത്.

ബെംഗ്‌ളൂറിലെ കസ്തൂരി നഗര്‍ സ്വദേശിയായ 41കാരന്‍ രാംദാസ് ലിംഗേശ്വര്‍ എന്നയാളുടെ കാറിനുള്ളിലാണ് നായയെ കണ്ടെത്തിയത്. വൈകിട്ട് കോയമ്ബതൂര്‍ വഴി മുംബൈയിലേക്ക് പോകുന്ന വിമാനത്തില്‍ ടികറ്റ് എടുത്ത യാത്രികനായ രാംദാസ് ഇയാളുടെ കാര്‍ പാര്‍കിംഗില്‍ തെറ്റായ ദിശയില്‍ ഉച്ച കഴിഞ്ഞ് 3.52 മുതല്‍ പാര്‍ക് ചെയ്തിരുന്നു. അലക്ഷ്യമായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തേക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന് 5.45ഓടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് നായയെ കാറിനുള്ളില്‍ അതീവ അവശ നിലയില്‍ കണ്ടെത്തിയത്.

കടുത്ത ചൂടില്‍ ശ്വാസം മുട്ടി മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു നായയുണ്ടായിരുന്നത്. ഇതോടെ സിഐഎസ്‌എഫ് വിഭാഗത്തിലെ നായകളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി കാറിന്റെ ചില്ല് തകര്‍ത്ത് നായയെ പുറത്ത് ഇറക്കുകയായിരുന്നു. പുറത്തിറക്കിയ നായയ്ക്ക് പ്രാഥമിക ചികിത്സയും വലിയ രീതിയില്‍ ജലവും നല്‍കിയ ശേഷം ഒരു എന്‍ജിഒയ്ക്ക് കൈമാറി.

സിസിടിവി പരിശോധനയില്‍ കാര്‍ പാര്‍ക് ചെയ്തയാള്‍ രാംദാസ് ആണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ വിമാനത്താവള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group