കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍, കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍ പാക്കറ്റുകള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് അളവ് തൂക്ക നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
26 രൂപ പരമാവധി പ്രിന്റ ചെയ്ത പാല്‍ പാക്കറ്റുകള്‍ക്ക് 28 രൂപ മുതല്‍ 30 രൂപ വരെ ഈടാക്കി വില്‍പ്പന നടത്തിയ കടകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാല്‍പാക്കറ്റുകള്‍ പരമാവധി വിലയെക്കാള്‍ കുടുതല്‍ വില ഈടാക്കി വില്‍പന നടത്തുന്നതിനെതിരെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.നന്ദിനി ബ്രാന്‍ഡ് പാല്‍ പാക്കേജുകളില്‍ പരമാവധി വിലയെക്കാള്‍ കുടുതല്‍ വില ഈടാക്കിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടെ കാസര്‍ഗോഡ് നഗരത്തിലും ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയിട്ടുണ്ട് പരിശോധനയ്ക്ക് ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി.ശ്രീനിവാസയുടെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം.രതീഷ് , ഇന്‍സ്‌പെക്ടമാരായ കെ.ശശികല, കെ.എസ് രമ്യ, ആര്‍.ഹരിക്യഷ്ണന്‍, എസ്.വിദ്യാധരന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തില്‍ പി.ശ്രീജിത്, പി കെ.സൗമ്യ, എ.വിനയന്‍, ഷാജികുരുക്കല്‍ വീട്ടീല്‍, പി.അജിത് കുമാര്‍, കെ.സിതു എന്നിവര്‍ പങ്കെടുത്തു