Home Featured ടയർ പൊട്ടിത്തെറിച്ച് കർണാടക ആർടിസി ബസ് മതിലിലിടിച്ച് അപകടം ; പത്തിലധികം യാത്രക്കാർക്ക് പരിക്ക്

ടയർ പൊട്ടിത്തെറിച്ച് കർണാടക ആർടിസി ബസ് മതിലിലിടിച്ച് അപകടം ; പത്തിലധികം യാത്രക്കാർക്ക് പരിക്ക്

by admin

മൈസൂരു : ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണംവിട്ട കർണാടക ആർടിസി ബസ് മതിലിലിടിച്ച് പത്തിലധികം യാത്രക്കാർക്ക് പരിക്ക്. നഞ്ചൻകോട് താലൂക്കിലെ ഹെഡിയാലയ്ക്ക് സമീപം ബുധനാഴ്‌ച രാവിലെ പത്തോടെയാണ് അപകടം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ബെഗൂർ-ഹെഡിയാല-സരഗൂർ റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹിദ ബാനു എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനിടെ ബസിൻ്റെ ഇൻഷുറൻസ് 2019 മുതൽ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പ്രദേശവാസികളായ ചിലർ ബസ് രജിസ്ട്രേഷൻ നമ്പർ ഓൺലൈനായി പരിശോധിച്ചപ്പോഴാണ് ഇൻഷുറൻസ് പുതുക്കാത്ത വിവരം ശ്രദ്ധയിൽപ്പെട്ടത്.

ലഗേജും കുഞ്ഞുമായി യാത്ര, ഇറങ്ങാൻ സഹായം ചോദിച്ചു, ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച്‌ മുങ്ങി അമ്മ

ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം.ചൊവ്വാഴ്ചയാണ് ഹാർബർ ലൈൻ ലോക്കല്‍ ട്രെയിനില്‍ 30നും 35നും ഇടയില്‍ പ്രായമുള്ള യുവതി കുഞ്ഞിനെ സഹയാത്രക്കാരെ ഏല്‍പ്പിച്ച്‌ മുങ്ങിയത്. ഡോറിന് സമീപത്തായി നിലത്ത് കുഞ്ഞുമായി ഇരുന്ന സ്ത്രീയോട് സുരക്ഷിതമായി ഇരിക്കാൻ ആവശ്യപ്പെട്ട സഹയാത്രികമാരോട് യുവതി പെട്ടന്ന് ചങ്ങത്തത്തിലായി.

സീവുഡ്സ് സ്റ്റേഷനില്‍ ഇറങ്ങുന്നതിന് മുൻപായി ഒരു പാട് ബാഗുകള്‍ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്ന് പിടിക്കാമോയെന്നും യുവതി ഇവരോട് ചോദിച്ചു. 12.30ആയതോടെ ട്രെയിൻ സീ വുഡ്സ് സ്റ്റേഷനില്‍ എത്തി. പ്ലാറ്റ്ഫോമില്‍ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകള്‍ ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്ത് നിന്നു. എന്നാല്‍ യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിൻ സ്റ്റേഷൻ വിടുകയും ചെയ്തു. അബദ്ധത്തില്‍ ട്രെയിനില്‍ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരില്‍ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം കുഞ്ഞുമായി പ്ലാറ്റ്ഫോമില്‍ കാത്തിരുന്നു.

വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികർ പൊലീസില്‍ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ പരിശോധനയില്‍ യുതി പൻവേലിന് തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് താനെ ഭിവണ്ടിയില്‍ 3 ദിവസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ബാസ്ക്കറ്റില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group