ബംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു.
ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.