Home Featured സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്

സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്

by admin

മലയാളം സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ടിന് ശേഷമുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്‌ആർടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

തലയ്‌ക്കും കാലിനും പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകള്‍ ഉള്ളതിനാല്‍ പ്ലാസ്റ്റിക് സർജറിക്കും നടൻ വിധേയനായി. തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ ആയിരിക്കും നടക്കുക. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് താനെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. കാലിന് ഗുരുതരമായി പരിക്കേറ്റത് കാരണം ഇനി കുറച്ചു നാളത്തേക്കെങ്കിലും ഇപ്പോള്‍ അഭിനയിക്കുന്ന മൗനരാഗം എന്ന സീരിയലില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കാർത്തിക് പറയുന്നു.

ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് ടെലിവിഷൻ സീരിയലില്‍ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രാഗത്ത് പ്രവർത്തിച്ച്‌ വരികയാണ്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്. വളരെ കുറച്ച്‌ എപ്പിസോഡുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനംപിടിച്ച പരമ്ബരയാണ് മൗനരാഗം. സീരിയലിന്റെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും.

You may also like

error: Content is protected !!
Join Our WhatsApp Group