Home തിരഞ്ഞെടുത്ത വാർത്തകൾ ഇന്ത്യയിലെ ഒടിടി പ്രേക്ഷകര്‍ 60 കോടി കടന്നു; ഏറ്റവും കൂടുതല്‍പേര്‍ കണ്ടത് കാന്താരയും ലോകയും

ഇന്ത്യയിലെ ഒടിടി പ്രേക്ഷകര്‍ 60 കോടി കടന്നു; ഏറ്റവും കൂടുതല്‍പേര്‍ കണ്ടത് കാന്താരയും ലോകയും

by admin

കൊച്ചി: ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകളും വീഡിയോകളും കാണുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞമാസത്തോടെ ഒടിടി പ്രേക്ഷകരുടെ എണ്ണം 60.12 കോടിയായി.ഇത് ജനസംഖ്യയുടെ 41 ശതമാനത്തോളം വരും.ഈ വര്‍ഷം പ്രേക്ഷകരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തോളമാണ്. രാജ്യത്തെ വലിയ പഠനങ്ങളിലൊന്നായ ദി ഓര്‍മാക്‌സ് ഒടിടി ഓഡിയന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍.2021-ല്‍ 35.32 കോടി പ്രേക്ഷകരാണുണ്ടായിരുന്നത്. തൊട്ടടുത്തവര്‍ഷം 20 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി 42.38 കോടിയായി ഉയര്‍ന്നിരുന്നു. 2024-ലാണ് 50 കോടി കടന്നത്.കഴിഞ്ഞവര്‍ഷം വിപണിവരുമാനം 37,940 കോടി രൂപയിലെത്തി. ഇതില്‍ 23,340 കോടി രൂപ പരസ്യവരുമാനവും 14,500 കോടി രൂപ സബ്സ്‌ക്രിപ്ഷന്‍ വരുമാനവുമായിരുന്നു.കഴിഞ്ഞവാരത്തില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതുള്ളത് ‘കാന്താര’യാണ്. 41 ലക്ഷം പേര്‍. ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴുഭാഷകളില്‍ സ്ട്രീമിങ്ങിന് എത്തിയ മലയാളചിത്രം ‘ലോക’യാണ് ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 40 ലക്ഷം പേര്‍ ‘ലോക’ കണ്ടു

You may also like

error: Content is protected !!
Join Our WhatsApp Group