Home Featured Pushpa | ‘പുഷ്പ’ സിനിമയിലെ ഐറ്റം സോംഗിനെതിരെ ‘അവഹേളിക്കപ്പെട്ട ഭര്‍ത്താക്കന്മാരുടെ’ സംഘടന

Pushpa | ‘പുഷ്പ’ സിനിമയിലെ ഐറ്റം സോംഗിനെതിരെ ‘അവഹേളിക്കപ്പെട്ട ഭര്‍ത്താക്കന്മാരുടെ’ സംഘടന

by admin

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പുഷ്പ’ (Pushpa movie) എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു.എന്നാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്താന്‍ ഒരുങ്ങുകയാണ് ‘അവഹേളിക്കപ്പെട്ട ഭര്‍ത്താക്കന്മാരുടെ’ സംഘടനയായ ഹറാസ്ഡ് ഹസ്ബന്‍ഡ്സ് അസോസിയേഷന്‍. ചിത്രത്തിലെ ‘ഊ അന്തവാ…’ (Oo Antava) എന്ന ഐറ്റം ഗാനത്തിനെതിരെ (item song) ഇതിനു മുന്‍പും മറ്റൊരു പുരുഷ സംഘടന രംഗത്തെത്തിയിരുന്നു. പാട്ട് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇവര്‍. അല്ലാത്തപക്ഷം സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സിനിമയില്‍ നിന്ന് ഗാനം നീക്കം ചെയ്യുന്നത് വരെ പോരാടുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.

വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും പുരുഷന്മാരെ കാമഭ്രാന്തന്മാരായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ ഒരു പുരുഷ അസോസിയേഷന്‍ ‘ഊ അന്തവ’ എന്ന ഗാനത്തിനെതിരെ കേസ് കൊടുത്തിരുന്നു. പിങ്ക് വില്ല റിപ്പോര്‍ട്ടില്‍, ആന്ധ്രാപ്രദേശ് കോടതിയില്‍ ഗാനം നിരോധിക്കണമെന്ന് പുരുഷ അസോസിയേഷന്‍ അവരുടെ പരാതിയില്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 10 നാണ് സ്‌പെഷ്യല്‍ സോംഗ് റിലീസ് ചെയ്തത്. സംഗീതജ്ഞന്‍ ദേവി ശ്രീ പ്രസാദാണ് സാമന്തയ്‌ക്കായി ഒരു തട്ടുപൊളിപ്പന്‍ നമ്ബര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ, പ്രസാദിന്റെ സംഗീതസംവിധാനം തെലുങ്ക് സിനിമകളില്‍ മികച്ച ഐറ്റം നമ്ബറുകള്‍ നല്‍കുന്നതില്‍ പ്രശസ്തവുമാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ഡിസംബര്‍ 17 ന് തിയെറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കേരളത്തില്‍ തമിഴ് പതിപ്പ് ആദ്യ ദിവസം തിയേറ്ററുകളില്‍ എത്തി. അല്ലു അര്‍ജുനും രശ്മിക മന്ദാനയും അഭിനയിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുനില്‍, അനസൂയ ഭരദ്വാജ്, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രക്തചന്ദനക്കടത്ത് പ്രമേയമാക്കി രണ്ട് ഭാഗങ്ങളുള്ള കഥയാണ് ഇത്, ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങും.

ചിത്രം റിലീസിന് മുന്‍പ് തന്നെ 250 കോടി നേടിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്സ്, ഓഡിയോ വീഡിയോ റൈറ്റ്സ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് അല്ലു അര്‍ജുന് പ്രതിഫലമായി നല്‍കിയതെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

‘അല വൈകുണ്ഠപുരമുലൂ’ എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്‍പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുഷ്പ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക ആയിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group