മുംബൈ: ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഒരു ലക്ഷം രൂപയുടെ ടിവി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിച്ചത് വിലക്കുറവിലെ തോംസണ്‍ ടിവി. ബിഗ് സ്‌ക്രീനില്‍ ഏകദിന ലോകകപ്പ് കാണാനായി സോണിയുടെ ടിവി ഓര്‍ഡര്‍ ചെയ്തയാള്‍ക്കാണ് ടിവി മാറി കിട്ടിയത്.ട്വിറ്ററിലൂടെ ആര്യന്‍ എന്നയാളാണ് ട്വിറ്ററിലൂടെ ടിവി മാറി ലഭിച്ചതായും റീപ്ലേസ്‌മെന്റ് ലഭിക്കുന്നില്ലെന്നുമുള്ള പരാതിയുമായി എത്തിയത്. ഏകദിന ലോകകപ്പ് ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍സ് വഴി ഇയാള്‍ സോണി ടിവി വാങ്ങിയത്.
ഒക്ടോബര്‍ 10നാണ് ടിവി ഡെലിവറി ചെയ്തത്. ടിവി ഇന്‍സ്റ്റോള്‍ ചെയ്യാനെത്തിയ ആള്‍ ബോക്‌സ് തുറന്നപ്പോഴാണ് മറ്റൊരു ബ്രാന്‍ഡിലെ ടിവിയാണ് വന്നിരിക്കുന്നത് എന്ന് മനസിലായത്. ഉടനെ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും ടിവി മാറ്റി നല്‍കിയിട്ടില്ല. ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി ഫ്‌ളിപ്പ്കാര്‍ട്ട് എത്തി.
അതേസമയം, ദുരനുഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഓര്‍ഡര്‍ വിവരങ്ങള്‍ നല്‍കാനുമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.