Home Featured ഓപ്പറേഷൻ കാവേരി: മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ഓപ്പറേഷൻ കാവേരി: മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

by admin

ബെംഗളൂരു: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതല്ലെങ്കിൽ സ്വന്തം ചിലവിൽ അഞ്ച് ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. 25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്. 

ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്സിൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. ദില്ലിയിലും മുംബൈയിലും എത്തിയവർക്ക് ഇത്തരം നിബന്ധനകളില്ലായിരുന്നു. ഉദ്യോഗസ്ഥരോട് ഈ വിഷയത്തില്‍ സംസാരിക്കുമെന്നും കെവി തോമസ് പറഞ്ഞു. 

കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പാലക്കാട്: എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം  കുളിക്കാനിറങ്ങിയതായിരുന്നു. ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു. നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച ഇരുവരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group