ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മദ്രാസ് ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തി.ഇവിടേക്കുള്ള വാഹനങ്ങളുടെ കണക്കെടുപ്പും പഠന റിപ്പോർട്ടും സമർപ്പിക്കാൻ കാലതാമസം ഉണ്ടാവുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. വേനല്‍ സീസണിലെ തിരക്ക് കണക്കിലെടുത്ത് ഊട്ടിയിലേക്ക് പ്രവൃത്തി ദിവസങ്ങളില്‍ 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാരാന്ത്യ ദിനങ്ങളില്‍ 8,000 വാഹനങ്ങള്‍ക്കുമാണ് പ്രവേശനം.കൊടൈക്കനാലിലേക്ക് പ്രവൃത്തി ദിവസങ്ങളില്‍ 4,000 ടൂറിസ്റ്റ് വാഹനങ്ങളും വാരാന്ത്യങ്ങളില്‍ 6,000 വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളു.
സർക്കാർ ബസുകളിലും ട്രെയിനുകളിലും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത് ബാധകമല്ല. പ്രാദേശികമായി കാർഷിക ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെയും ചരക്ക് വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഏപ്രില്‍ ഒന്നുമുതല്‍ നിയന്ത്രണം നടപ്പിലാക്കണമെന്നും ജൂണ്‍ വരെ പ്രാബല്യത്തില്‍ തുടരണമെന്നും കോടതി നിർദേശിച്ചു.
മദ്യപിച്ച് കസേരയില്‍ നിന്ന് വീണു,പലതും മറന്നു പോയി;മദ്യം ഉപേക്ഷിച്ചതിനെ കുറിച്ച് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന
മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് പറയുകയാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍. അമിത മദ്യപാനം കാരണം താൻ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങള്‍ പോലും മറന്നിരുന്നുവെന്നും പലവട്ടം കുടിച്ച് വീണിട്ടും താൻ പാഠം പഠിച്ചിരുന്നില്ലെന്നും സുനൈന പറഞ്ഞു.പിന്നീട് ആല്‍ക്കഹോളിസത്തില്‍ നിന്ന് എങ്ങനെയാണ് മോചിതയായതെന്ന് വിശദീകരിക്കുകയാണ് സുനൈന. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
വൈകാരികമായി ദുര്‍ബലപ്പെട്ടു പോകുന്ന അവസ്ഥയില്‍ മദ്യമായിരുന്നു എനിക്ക് താങ്ങായി ഉണ്ടായിരുന്നത്. മദ്യം ഒരു മോശം കാര്യമല്ല. പക്ഷേ, ആല്‍ക്കഹോളിസം എന്നത് മദ്യപാനത്തിന് മേല്‍ നിയന്ത്രണം വരുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഞാന്‍ മദ്യപിച്ചുകൊണ്ടേയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടമായിരുന്നു അതെന്ന് എനിക്കറിയാം. ദിവസം മുഴുവന്‍ മദ്യപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലെത്തി. കിടക്കയില്‍നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയില്‍നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല. പക്ഷേ, ദിവസവും എഴുന്നേല്‍ക്കുമ്ബോള്‍ ഉത്കണ്ഠ, പരിഭ്രാന്തി എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി.
അങ്ങനെ ആ ദിവസം ഒന്നും ചെയ്യാന്‍ ഊര്‍ജമില്ലാത്ത അവസ്ഥയിലെത്തും. നന്നായിരിക്കാന്‍ ആഗ്രഹമില്ലാതെ വരുമ്ബോള്‍ വീണ്ടും കുടിക്കാന്‍ തുടങ്ങും. തലേദിവസം ചെയ്തതും പറഞ്ഞതുമൊക്കെ മറന്നുപോകാന്‍ തുടങ്ങി.ഈ അവസ്ഥയില്‍ രക്ഷിതാക്കളായ രാകേഷ് റോഷനും പിങ്കി റോഷനും വിഷമമുണ്ടായിരുന്നു. മദ്യപാനം നിര്‍ത്താന്‍ പലവഴികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുക്കം ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചുവാങ്ങി, സാമ്ബത്തിക സഹായം വെട്ടിച്ചുരുക്കുകയും ചെയ്തു. കൂടാതെ മദ്യപരായ സുഹൃത്തുക്കളില്‍ നിന്നും അകറ്റി.
ഒരു ഘട്ടത്തില്‍ തിരിച്ചറിവ് വന്ന് ഇതില്‍ നിന്ന് മോചനത്തിനായി വഴിതേടി. ഈ അവസ്ഥയില്‍നിന്ന് എനിക്ക് പുറത്തുകടക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചു. അതിനായി ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രം കണ്ടെത്തിത്തരണമെന്നും അവരോട് അഭ്യര്‍ഥിച്ചു. പക്ഷേ, ഒടുക്കം സ്വയം നിയന്ത്രിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 28 ദിവസം മദ്യപിക്കില്ലെന്ന് ശപഥം ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ ആല്‍ക്കഹോളിസത്തില്‍ നിന്നും പതിയെ പതിയെ മോചനം നേടി. ഇത് ഹൃത്വിക് റോഷന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ സന്തോഷിപ്പിച്ചു,” സുനൈന പറയുന്നു.