Home Featured തമിഴ് സിനിമയില്‍ ഇനി മുതല്‍ തമിഴ് അഭിനേതാക്കള്‍ മാത്രം; അറിയിപ്പുമായി ഫെഫ്‍സി

തമിഴ് സിനിമയില്‍ ഇനി മുതല്‍ തമിഴ് അഭിനേതാക്കള്‍ മാത്രം; അറിയിപ്പുമായി ഫെഫ്‍സി

by admin


ചെന്നൈ: തമിഴ് സിനിമയില്‍ ഇനിമുതല്‍ തമിഴ് അഭിനേതാക്കളെ മാത്രം അഭിനയിപ്പിച്ചാല്‍ മതി എന്ന നിബന്ധനയുമായി തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ). മാത്രമല്ല, തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു പല നിര്‍ദേശങ്ങളും സംഘടന അറിയിച്ചിട്ടുണ്ട്.

സംഘടനയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. ഒഴിച്ചുകൂടാനാവാത്തപക്ഷം തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചിത്രീകരണം സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം കാണിക്കണം. എന്നാല്‍ ഫെഫ്സിയുടെ നിര്‍ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്.

മൊയ്‌തീനായി മനസില്‍ കണ്ടത് ഉണ്ണിയെ, പക്ഷെ നിരസിച്ചു’; വെളിപ്പെടുത്തലുമായി ആര്‍എസ് വിമല്‍

‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന സിനിമയില്‍ മൊയ്‌തീൻ എന്ന കഥാപാത്രമായി ആദ്യം മനസില്‍ കണ്ടിരുന്നത് നടൻ ഉണ്ണി മുകന്ദനെയായിരുന്നു എന്ന് സംവിധായകൻ ആര്‍എസ് വിമല്‍.

എന്നാല്‍ ഉണ്ണി അതില്‍ നിന്നും സ്നേഹത്തോടെ പിൻമാറുകയായിരുന്നു എന്ന് വിമല്‍ പറഞ്ഞു. ‘ശശിയും ശകുന്തളയും’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് വിമലിന്റെ വെളിപ്പെടുത്തല്‍.

കേരളത്തിലെ പ്രമുഖരായവരുടെ മഹാത്യാഗത്തെ കുറിച്ച്‌ ഞാൻ ഒരു ഡോക്യുമെന്ററി സീരിസ് ചെയ്‌തിരുന്നു. അതില്‍ ഒന്നായിരുന്നു ജലം കൊണ്ട് മുറിവേറ്റവള്‍. അതാണ് എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമ ആയത്. അത് സിനിമയാക്കുന്നതിന് മുൻപ് ഉണ്ണിയായിരുന്നു എന്റെ ഉള്ളില്‍ മൊയ്‌തീൻ. കഥപറയാൻ പോകുമ്ബോള്‍ അദ്ദേഹത്തിന്റെ നീണ്ട മൂക്കും മൊയ്‌തീന്റെ പോലുള്ള മുഖവും ആയിരുന്നു മനസില്‍. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. ”എന്റെ മൊയ്തീൻ താങ്ങള്‍ ആണ്, ഇതൊന്ന് കണ്ട് നോക്കൂ” എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി ഡോക്യുമെന്ററി മുഴുവൻ കണ്ടു.

അതില്‍ അച്ഛൻ മൊയ്തീനെ കുത്തുന്ന രംഗം കണ്ടപ്പോള്‍ ഉണ്ണി ലാപ് ടോപ്പ് തള്ളിനീക്കി. ഉണ്ണി ഒരു മാടപ്രാവിനെ പോലെയാണ്. ഉണ്ണിയെ അറിയാവുന്നവര്‍ക്ക് അതറിയാം. വലിയ ശരീരവും നൈര്‍മല്യം നിറഞ്ഞ പെട്ടെന്ന് ഫീല്‍ ആകുന്ന മനസുമാണ് അദ്ദേഹത്തിന്. ആ ഒരു രംഗം അദ്ദേഹത്തിന് താങ്ങാൻ കഴിയില്ലായിരുന്നു. ‘ഈ സിനിമ ചെയ്യുന്നില്ല ചേട്ട’ എന്നു പറഞ്ഞു.

ഒരു കാര്യം കൂടി, കര്‍ണനു ശേഷം സിനിമ ചെയ്യാമെന്നു വിചാരിച്ചാണ് മറ്റൊരു സംവിധാന പ്രക്രിയയില്‍ കൈ കൊടുക്കാതിരുന്നത്. ഞാനും ഉണ്ണിയും ചേര്‍ന്ന വലിയ പ്രോജക്‌ട് ഉടനെ ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങള്‍ പതിയെ അറിയിക്കാം.”- ആര്‍എസ് വിമല്‍ പറഞ്ഞു. 2015ലാണ് പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്‌തീൻ റിലീസായത്. പാര്‍വതിയാണ് കാഞ്ചനമാലയായി എത്തിയത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group