ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫിനാലെയോട് അടുത്തിരിക്കുകയാണ്. ഫിനാലെയ്ക്ക് ഇനി വെറും 19 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മത്സരാർത്ഥിയായ ഷാനവാസിന്റെ ആരോഗ്യനിലയെ ചൊല്ലിയുള്ള ആശങ്കയിലാണ് ആരാധകർ.

ബിഗ് ബോസ് വീട്ടില്‍ വാശിയേറിയ ‘ടിക്കറ്റ് റ്റു ഫിനാലെ’ ടാസ്ക് നടക്കുന്നതിനിടെയാണ് ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. അടുക്കളയില്‍ നടന്ന ഒരു തർക്കത്തിനിടെ ഷാനവാസും നെവിനും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെയായിരുന്നു സംഭവം. എന്നാല്‍ ഷാനവാസിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ പോലും അക്ബർ, നെവിൻ, ആര്യൻ എന്നിവർ നാടകമായും ഓവർ ആക്ടിങ്ങായും ചിത്രീകരിച്ചത് വിമർശനങ്ങള്‍ക്ക് ഇടയാക്കി.നെഞ്ചുവേദനയെ തുടർന്ന് ഷാനവാസിനെ ഉടൻ കണ്‍ഫെഷൻ റൂമിലേക്ക് മാറ്റുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. “ഷാനവാസ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് ഇനി ഹൗസിലേക്ക് വന്നേക്കില്ല,” എന്ന് ബിഗ് ബോസ് മറ്റ് മത്സരാർത്ഥികളെ അറിയിച്ചു.മുൻ സീസണുകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പല മത്സരാർത്ഥികള്‍ക്കും ഷോ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഈ സീസണില്‍ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍, ഷാനവാസിന് പൂർണ ആരോഗ്യത്തോടെ തിരികെ വീട്ടിലെത്താൻ സാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.ഫൈനല്‍ ഫൈവില്‍ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായിട്ടാണ് ഷാനവാസിനെ പ്രേക്ഷകർ കാണുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു മത്സരാർത്ഥിക്ക് ഷോയില്‍ തുടരാനാവാതെ വരുന്നത് ദുഃഖകരമായ സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഷാനവാസിന്റെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
 
