മുംബൈ: ഓണ്‍ലൈനില്‍ നിന്ന് ടവ്വല്‍ ഓര്‍ഡര്‍ ചെയ്ത 70-കാരി തട്ടിപ്പിനിരയായി. 1,160 രൂപയ്‌ക്ക് ആറ് ടവ്വലുകളാണ് ഒരു ഇ കൊമേഴസ് സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ 8.30 ലക്ഷം രൂപയാണ് ഇടപാടിനിടയില്‍ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്.
1,169 രൂപ പണം അടച്ചപ്പോള്‍ സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 19,005 രൂപയാണ് നഷ്ടമായത്. ഉടന്‍ തന്നെ ബാങ്ക് ഹെല്‍പ് ലൈന്‍ നമ്ബറിലേക്ക് വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പിന്നാലെ ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റീഫണ്ടിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ നിര്‍ദ്ദേശിക്കുകയും അതുള്‍പ്പെടെ അയാള്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും സ്ത്രീ പാലിച്ചു. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടെ നഷ്ടമായി.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ സ്ത്രീ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ഏകദേശം 7,10,995 ലക്ഷം രൂപ കൂടി അക്കൗണ്ടില്‍ നിന്നും നഷ്ടമാവുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലോക്കാണ് പണം എത്തിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോയിരിക്കുന്നത്. തട്ടിപ്പുകാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലൈവിട്ട ശേഷം 25കാരന്റെ ആത്മഹത്യാശ്രമം;വിവരം പോലീസിന് കൈമാറി ഫേസ്ബുക്ക്;ഒടുവില്‍ സംഭവിച്ചത്.
ദില്ലി: ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം 25കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നാല്‍പ്പതോളം ഗുളികകള്‍ കഴിച്ചാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.
ലൈവില്‍ വന്ന യുവാവ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ട ഫേസ്ബുക്ക് ദില്ലി പോലീസിന് സന്ദേശം കൈമാറുകയായിരുന്നു.യുവാവിന്റെ ആത്മഹത്യാശ്രമം കൃത്യസമയത്ത് അറിഞ്ഞതിനെ തുടര്‍ന്ന് ദില്ലി പോലീസ് യുവാവിന്റെ അടുത്തേയ്ക്ക് ഉടന്‍ തന്നെ കുതിച്ചെത്തി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, നോര്‍ത്ത് ഈസ്റ്റ് ദില്ലി സ്വദേശിയായ 25കാരന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.ലൈവില്‍ വന്ന യുവാവ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ട ഫേസ്ബുക്ക് ദില്ലി പോലീസിന് സന്ദേശം കൈമാറുകയായിരുന്നുവെന്ന് പോലീസ്
ഉദ്യോഗസ്ഥന്‍ പറയുന്നു.
തുടര്‍ന്ന് ദില്ലി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍ (ഐഎഫ്‌എസ്‌ഒ) യൂണിറ്റ് നന്ദ് നഗ്രി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് യുവാവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി പാഞ്ഞെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസ് കിടപ്പുമുറിയില്‍ അവശനായ നിലയിലുള്ള യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു അടിയന്തര ചികിത്സ നല്‍കി. ചികിത്സക്കു ശേഷമുള്ള പോലീസ് ചോദ്യം ചെയ്യലില്‍ നാല്‍പ്പത് ഗുളികകള്‍ ഒരുമിച്ച് കഴിച്ചതായി യുവാവ് പറഞ്ഞു.കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം മുതല്‍ മകന് ഡിപ്രഷന്‍ സ്റ്റേജിലാണെന്നും അതിന് ചികിത്സ നല്‍കിയതായും യുവാവിന്റെ കുടുംബം പറഞ്ഞു. നിലവില്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.