Home Featured സംസ്ഥാനത്ത് കുതിച്ചുയർന്ന് സവാള വില.

സംസ്ഥാനത്ത് കുതിച്ചുയർന്ന് സവാള വില.

by admin

കേരളം :ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കുതിച്ചുയർന്ന് സവാള വില. കോഴിക്കോട് മൊത്തവിപണിയില്‍ കിലോയ്ക്ക് 75 രൂപ വരെയാണ് വില.ചില്ലറ വിപണിയില്‍ വില 85 രൂപവരെ വരും. കൊച്ചിയില്‍ മൊത്തവിപണയില്‍ 60 രൂപവരെയും ചില്ലറ വിപണയില്‍ 90 രൂപവരെയുമാണ് വില. തിരുവനന്തപുരത്ത് മൊത്ത വിപണയില്‍ 65 രൂപവരെയും ചില്ലറ വിപണയില്‍ 75 രൂപ വരെയും വിലയിലാണ് സവാള വില്‍പ്പന. സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ക്വിന്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് വ്യാപാരികള്‍ സാവാള ലേലം കൊള്ളുന്നത്.

ദീപാവലിയോടനുബന്ധിച്ച്‌ ഒരാഴ്ച മാർക്കറ്റ് അവധിയായതും കനത്ത മഴയെ തുടർന്ന് പാടങ്ങളില്‍ വെള്ളംകയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വർധനവിന് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ 25% വരെ മാത്രമാണ് ഈ സീസണില്‍ മാഹാരാഷ്ട്രയില്‍ ഉത്പാദനമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഈ സീസണില്‍ എല്ലാ വർഷവും ഉള്ളി വില കൂടാറുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഒരാഴ്ച കൊണ്ടാണ് സവാളവില 40-ല്‍നിന്ന് 70 കടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നാല്‍പ്പത് രൂപ വരെയായിരുന്നു കോഴിക്കോട്ടെ സവാള വില.

You may also like

error: Content is protected !!
Join Our WhatsApp Group