Home Featured രാത്രി വീട്ടിൽ നിന്നും പോയി;ഒരു വയസ്സുള്ള കുഞ്ഞിനേയും പിതാവിനെയും കാണാതായതായി പരാതി

രാത്രി വീട്ടിൽ നിന്നും പോയി;ഒരു വയസ്സുള്ള കുഞ്ഞിനേയും പിതാവിനെയും കാണാതായതായി പരാതി

by admin

മലപ്പുറം: വെളിമുക്ക്‌ പടിക്കലില്‍ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കല്‍ പള്ളിയാള്‍മാട് സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിന്‍ എന്നിവരെയാണ് കാണാതായത്.

ചൊവ്വാഴ്ച ചെമ്മാടുള്ള ഭാര്യവീട്ടില്‍ നിന്ന് കുഞ്ഞിനെയും കൊണ്ട് പോയതാണ് സഫീർ. പിന്നീട് ഇരുവരെയും കുറിച്ച്‌ ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫീർ കഴിഞ്ഞ ആറ് വർഷമായി ചെന്നൈയില്‍ കൂള്‍ബാർ നടത്തുകയാണ്. അതേസമയം ഇവരെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്ബറിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.

You may also like

error: Content is protected !!
Join Our WhatsApp Group