Home Featured ബെംഗളുരു: ഒരു സ്റ്റേഷൻ ഒരു ഉൽപന്നം;11 സ്റ്റേഷനുകളിൽ കൂടി ആരംഭിക്കുന്നു

ബെംഗളുരു: ഒരു സ്റ്റേഷൻ ഒരു ഉൽപന്നം;11 സ്റ്റേഷനുകളിൽ കൂടി ആരംഭിക്കുന്നു

ബെംഗളുരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലെ 11 സ്റ്റേഷനുകളിൽ കുടി ഒരു സ്റ്റേഷൻ ഒരു ഉൽപന്നം പദ്ധതിയുടെ ഭാഗമായുള്ള സ്റ്റാളുകൾ ആരംഭിക്കുന്നു. സ്റ്റാൾ ബുക്കിങ്ങിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. മാർച്ചിൽ കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ പരമ്പരാഗത ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ സ്റ്റാൾ ആരംഭിച്ചിരുന്നു.

പുതിയ സ്റ്റാളുകൾ

യശ്വന്ത്പുര, കെങ്കേരി, രാമനഗര സ്റ്റേഷനുകളിൽ ചന്നപട്ടണ സ്റ്റാളുകൾ ആരംഭിക്കും. കെഎസ്ആറിൽ ഇൽക്കാൽ സാരികളുടെ സ്റ്റാൾ തുടങ്ങും. മല്ലേശ്വരം, കെആർ പുരം സ്റ്റേഷനുകളിൽ പരമ്പരാഗത ആഭരണങ്ങൾ, കന്റോൺമെന്റിൽ ഗോത്രവർഗ ഉൽപന്നങ്ങൾ, ഹൊസൂരിൽ കാർഷിക ഉൽപന്നങ്ങൾ, ബംഗാർപേട്ടിൽ വിവിധ തരം കല്ലുകൾ കൊണ്ടുള്ള ആഭരണങ്ങൾ എന്നിവയുടെ സ്റ്റാളുകളാണ് ആരംഭിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group