Home Featured അത്ഭുതകരം! ഗുജറാത്ത് വിമാനദുരന്തത്തില്‍ ജീവനോടെ രക്ഷപ്പെട്ട് ഒരാള്‍

അത്ഭുതകരം! ഗുജറാത്ത് വിമാനദുരന്തത്തില്‍ ജീവനോടെ രക്ഷപ്പെട്ട് ഒരാള്‍

by admin

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ നിന്നും എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത.ഒരാളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.തകർന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസില്‍ കയറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദമൻ-ദിയു സ്വദേശിയായ ഇയാള്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടില്‍ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.

നേരത്തെ, യാത്രക്കാരില്‍ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു. യാത്രക്കാരില്‍ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയൻ പൗരത്വവും ഉള്ളവരാണ്.രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്. അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീണത്.

എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടർമാരും മരിച്ചു.ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകർന്നു വീഴുകയായിരുന്നു.11 വർഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റില്‍ സ്ഥിരീകരിച്ചു.

വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ ‘മേയ്ഡേ കാള്‍’ എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് നല്‍കിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്. അപകട കാരണത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണ്. ബോയിങ് വിമാനം അപകടത്തില്‍ പെടുന്ന അപൂർവമാണ്

You may also like

error: Content is protected !!
Join Our WhatsApp Group