Home Featured വീണ്ടും ടോൾ ;ബെംഗളുരു യാത്രകൾ ചിലവേറും

വീണ്ടും ടോൾ ;ബെംഗളുരു യാത്രകൾ ചിലവേറും

by admin

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഒരിടത്തുകൂടി ടോൾപിരിവ് ആരംഭിക്കുന്നതോടെ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രച്ചെലവേറും. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരിൽ ജൂലായ് ഒന്നിന് ടോൾപിരിവ് ആരംഭിക്കാനാണ് ദേശീയപാതാ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ബെംഗളൂരുവിൽനിന്നാരംഭിക്കുന്ന റോഡിൽ ബിഡദി കണിമിണികെയിൽ നിലവിൽ ടോൾപിരിവുണ്ട്. ഇവിടത്തെ നിരക്ക് രണ്ടാഴ്ചമുമ്പ് 22 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോൾ വരുന്നത്. രണ്ടിടത്ത് ടോൾ ഈടാക്കുമെന്ന് ദേശീയപാതാ അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു.

കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയിൽ അടയ്ക്കേണ്ടത്. കണിമിണികെയിൽ 165 രൂപ നൽകണം. ഇതോടെ ടോൾ ഇനത്തിൽ മൊത്തം 320 രൂപ ചെലവാകും. ചെറിയ ചരക്കുവാഹനങ്ങൾക്കും മിനിബസുകൾക്കും 235 രൂപ ശ്രീരംഗപട്ടണയിലും 270 രൂപ കണിമിണികെയിലും ചേർത്ത് 505 രൂപ നൽകണം.

ബസുകൾക്കും ലോറികൾക്കും (രണ്ട് ആക്സിൽ) ശ്രീരംഗപട്ടണയിൽ 525 രൂപയും കണിമിണികെയിൽ 565 രൂപയും ചേർത്ത് 1090 രൂപയാണ് നൽകേണ്ടത്. ത്രീ ആക്സിൽ ബസുകൾക്കും ലോറികൾക്കും 575-ഉം 615-ഉം ചേർത്ത് 1190 രൂപയാകും. നാലുമുതൽ ആറുവരെ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 825-ഉം 885-‌ഉം ചേർത്ത് 1710 രൂപ ടോൾ അടയ്ക്കേണ്ടിവരും.

അതേദിവസംതന്നെയുള്ള മടക്കയാത്ര ഉൾപ്പെടെയുള്ള ടോൾ (ശ്രീരംഗപട്ടണയിലേതും കണിമിണികെയിലേതും ചേർത്ത്): കാർ, ജീപ്പ്, വാൻ -485 രൂപ, ചെറിയ ചരക്കുവാഹനങ്ങൾക്കും മിനിബസുകൾക്കും -780 രൂപ, ബസുകൾക്കും ലോറികൾക്കും(രണ്ട് ആക്സിൽ) -1640 രൂപ, ത്രീ ആക്സിൽ ബസുകൾക്കും ലോറികൾക്കും -1785 രൂപ, നാലുമുതൽ ആറുവരെ ആക്സിലുകളുള്ള വാഹനങ്ങൾ -2570 രൂപ.

രണ്ടാമത്തെ ടോൾപിരിവ് ആരംഭിക്കുന്നതോടെ കേരളത്തിലേക്കുള്ള ആർ.ടി.സി. ബസുകൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ആദ്യത്തെ ടോൾപിരിവ് തുടങ്ങിയപ്പോൾ കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും കേരള ആർ.ടി.സി. നിലവിലെ നിരക്ക് തുടരുകയായിരുന്നു. ടോൾതുക വർധിക്കുന്നതോടെ നിരക്കുയർത്തുന്ന കാര്യം കോർപ്പറേഷൻ ആലോചിച്ചേക്കുമെന്ന് കെ.എസ്.ആർ.ടി.സി. ബെംഗളൂരു ഡിപ്പോ അധികൃതർ പറഞ്ഞു.

ബെംഗളൂരു: ലഹരിക്കടിമയായ ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി യുവതി

ബെംഗളൂരു: ലഹരിക്കടിമയായ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന് പരാതി നല്‍കി യുവതി.

തന്റെ ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരുവിലെ എച്ച്‌എസ്‌ആര്‍ പൊലീസ് സ്റ്റേഷനിലാണ് ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവതി പരാതി നല്‍കിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ അഖിലേഷ് ധര്‍മരാജ് ആണ് യുവതിയുടെ ഭര്‍ത്താവ്.

ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ ക്രൂരകൃത്യങ്ങളില്‍ ഭയന്ന യുവതി സ്വന്തം വീട്ടിലേക്ക് തിരികെ പോയെങ്കിലും ഇയാള്‍ ഭീഷണി തുടരുകയാണ്. ഇതോടെയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: 2019ല്‍ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

വസന്ത് നഗര്‍ സ്വദേശിനിയായ യുവതി വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം എച്ച്‌എസ്‌ആറിലേക്ക് താമസം മാറ്റി. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് അഖിലേഷ് ലഹരിക്ക് അടിമയാണെന്ന് യുവതി മനസ്സിലാക്കുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്ന് അത് യുവതിയുടെ മുന്നില്‍വച്ച്‌ ഉപയോഗിക്കുന്നതു പിന്നീട് പതിവായി. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി.

മാത്രമല്ല സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് ലഹരിപാര്‍ട്ടികള്‍ നടത്തുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാനും തുടങ്ങി. ഇതോടെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മടുത്ത യുവതി സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും ഭര്‍ത്താവ് അവിടെയും എത്തി യുവതിയെ ഭീഷണിപ്പെടുത്തി. തിരികെ എത്തിയില്ലെങ്കില്‍ കൊന്നു കളയുമെന്നു വരെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറഞ്ഞു. അഖിലേഷ് കിടപ്പുമുറിയിലും ബാത്‌റൂമിലുമടക്കം സിസിടിവികള്‍ ഘടിപ്പിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അപമാനിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കി.

You may also like

error: Content is protected !!
Join Our WhatsApp Group