Home Featured കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം ; ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തു

കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം ; ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തു

by admin

മാടവനയില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തു.

തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ പാല്‍പ്പാണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അമിതവേഗത്തില്‍ ബസ്സ് ഓടിച്ചു വന്ന് സഡണ്‍ ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബൈക്ക് യാത്രികനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരിച്ചു. ഇടപ്പള്ളി അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച്‌ ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച്‌ ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്‍.

You may also like

error: Content is protected !!
Join Our WhatsApp Group