ബെംഗളൂരു: ചിക്കബെല്ലാപുര ഗൗരിബിദനൂരിൽ സ്വകാര്യസ്കൂളിലെ സ്പോർട്‌സ് ഡേക്കിടെ പന്തൽ വൈദ്യുതലൈനിൽ തട്ടി ഒരാൾ ഷോക്കേറ്റുമരിച്ചു. നാഗനഹള്ളി സ്വദേശിയായ രാഘവേന്ദ്രയാണ് (49) മരിച്ചത്. വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ 18 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ഗൗരിബിദനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരധ്യാപികയുടെ നില ഗുരുതമാണ്. മറ്റുള്ളവർ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ശ്രീരാമകൃഷ്ണ ശാരദാദേവി വിദ്യാമന്ദിർ സ്കൂളിലാണ് അപകടമുണ്ടായത്. സ്പോർട്‌സ്‌ഡേ കാണാൻ രക്ഷിതാക്കളുൾപ്പെടെ ഒട്ടേറെപ്പേർ സ്കൂൾ ഗ്രൗണ്ടിലെത്തിയിരുന്നു. ഇതിനിടെ വലിയ കാറ്റുണ്ടായതോടെ കാണികൾക്ക് ഇരിക്കാനൊരുക്കിയ പന്തലിന്റെ കാൽ സമീപത്തെ വൈദ്യുതലൈനിൽ തട്ടി. ഇതോടെയാണ് പന്തലിന്റെ ഇരുമ്പുകാലിൽ പിടിച്ചിരുന്നവർക്ക് ഷോക്കേറ്റത്. ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ രാഘവേന്ദ്രേ മരിച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ അച്ഛനാണ് രാഘവേന്ദ്ര.
അതേസമയം, ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.ജെ. ജോർജ് അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം, പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി
ചെന്നൈ: വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തി പുതുച്ചേരി. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ആണ് നിരോധനം ഏര്‍പ്പെടുത്തിയത്.കുട്ടികള്‍ക്ക് പഞ്ഞിമിഠായി വാങ്ങി നല്‍കരുതെന്ന് ഗവര്‍ണര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മിഠായിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു.
പഞ്ഞി മിഠായി വില്‍ക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ കടകള്‍ അടച്ചിടും. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കരുതെന്ന് ആളുകള്‍ അറിഞ്ഞിരിക്കണമെന്നും ഇവര്‍ പറഞ്ഞു.അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ക്ക് പഞ്ഞി മിഠായി വില്‍ക്കാന്‍ അനുമതി നല്‍കിയേക്കും.