Home കേരളം പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച്‌ ഒരു മരണം; മരിച്ചത് കര്‍ണാടക സ്വദേശി, 11 പേര്‍ക്ക് പരിക്ക്

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച്‌ ഒരു മരണം; മരിച്ചത് കര്‍ണാടക സ്വദേശി, 11 പേര്‍ക്ക് പരിക്ക്

by admin

മലപ്പുറം : പൊന്നാനിയില്‍ ഇന്നുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തൻ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചാണ് അപകടം.കർണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്‌. പതിനൊന്നു പേർക്ക് പരിക്ക് പറ്റി. അതേ സമയം, ഇന്നലെയും ശബരിമല യാത്രികർ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. നിലയ്ക്കല്‍ – പമ്ബ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്.

ശബരിമല തീർത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.നിലയ്ക്കല്‍ – പമ്ബ റൂട്ടില്‍ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റു വാഹനങ്ങളില്‍ നിലയ്ക്കലേക്കും പമ്ബയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കല്‍- പമ്ബ റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group