Home Uncategorized ഓണം അവധി; ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി സർവീസ്‌കൂടി അനുവദിച്ചു

ഓണം അവധി; ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി സർവീസ്‌കൂടി അനുവദിച്ചു

by admin

ബെംഗളൂരു: ഓണക്കാലയാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി സർവീസ്‌കൂടി പ്രഖ്യാപിച്ചു. ബെംഗളൂരു എസ്എംവിടി-മംഗളൂരു റൂട്ടിലാണ് തീവണ്ടി പ്രഖ്യാപിച്ചത്. ഞായറാഴ്ച മംഗളൂരുവിൽനിന്നും തിങ്കളാഴ്ച ബെംഗളൂരുവിൽനിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ് നടത്തുന്നത്.

ഓഗസ്റ്റ് 29-ന് കണ്ണൂരിൽനിന്നും 30-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും പുറപ്പെടുന്ന സർവീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവോണം സെപ്റ്റംബർ അഞ്ചിനായതിനാൽ ഓണം ആഘോഷിക്കാൻ നാട്ടിൽപ്പോകുന്നവർക്ക് ഈ സർവീസുകൊണ്ട് കാര്യമായ പ്രയോജനമില്ലായിരുന്നു.

എന്നാൽ, തിങ്കളാഴ്ച ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇപ്പോൾ പ്രഖ്യാപിച്ച തീവണ്ടി കൂടുതൽപേർക്ക് ഗുണകരമാണ്. ഞായറാഴ്ച രാത്രി 11-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06003) അടുത്തദിവസം ഉച്ചയ്ക്‌കുശേഷം 2.30-ന് എസ്എംവിടി സ്റ്റേഷനിൽ എത്തിച്ചേരും.

മടക്കതീവണ്ടി (06004) തിങ്കളാഴ്ച വൈകീട്ട് 3.50-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30-ന് മംഗളൂരുവിൽ എത്തും.

ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group