Home Featured ബംഗളുരുവിൽ മലയാള തനിമയ്‌ക്കൊരു വിസ്മയലോകം “ഓണം ട്രഡിഷൻസ്”;ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനം

ബംഗളുരുവിൽ മലയാള തനിമയ്‌ക്കൊരു വിസ്മയലോകം “ഓണം ട്രഡിഷൻസ്”;ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനം

by admin

മടിവാള : ലോകത്തേത് കോണിലായാലും സെറ്റ് സാരിയുടുത്തും മുണ്ട് മടക്കിക്കുത്തിയും ഒരുങ്ങിയിറങ്ങിയാൽ നമ്മൾ മലയാളികൾ ഒരു പ്രൗഢിയോടെ തിളങ്ങി നിൽക്കും . ഓണം ആഘോഷമായാലും മറ്റെന്ത് സാംസ്‌കാരിക ആഘോഷങ്ങളായാലും മലയാളിക്ക് എന്നും ഈ മലയാളി തനിമകൾ നിർബന്ധവുമാണ് .കേരളത്തിന്റെ തനത് കലാരൂപങ്ങൾ കൊത്തിവെച്ച കര കൗശല വസ്തുക്കളും നമ്മുടേത് മാത്രമായ സുഗന്ധ വ്യഞ്ജനങ്ങളുമുൾപ്പെടെ ഒട്ടനവധി സ്വകാര്യ അഹങ്കാരങ്ങളാണ് നമ്മൾ മലയാളികളെ ഗൃഹാതുരത്വത്തിന്റെ ഓർമയിലേക്ക് കൊണ്ട് പോവുന്നത് . കേരള തനിമയുള്ള ഉത്പന്നങ്ങള്‍ തേടി ഇനി കേരളം മുഴുവന്‍ അലയണ്ട. അതെല്ലാം ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് “ഓണം ട്രഡിഷൻസ്”

ബാംഗ്ലൂർ മലയാളികളുടെ പുതിയ സംരംഭമായ ഓണം ട്രഡിഷൻസ് (Onamtraditions.com) എന്ന ഓൺലൈൻ പ്ലാറ്റ് ഫോം വ്യത്യസ്തമായ അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത് . വീടുകളിലോ ഗ്രാമങ്ങളിലോ ഏതാനും കടകളിലോ മാത്രം ഒതുങ്ങിയിരിക്കുകയാണ് ഇന്നും നമ്മുടെ പല കേരളീയ ഉത്പന്നങ്ങളും. നമ്മുടെ നാടിന്റെ സ്വന്തം ഉത്പന്നങ്ങള്‍ക്ക് സൈബര്‍ സഹായത്തില്‍ ഒരു വലിയ വിപണിയുടെ സാധ്യത തേടുകയാണ് ഈ യുവ സംരംഭകർ . ഇതുവഴി ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുകയാണ്. ഇതിന്റെ ഗുണം നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭിക്കുകയും ചെയ്യും.

കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും അടങ്ങിയ ഏത് ഉത്പന്നം നിര്‍മ്മിക്കുന്നവര്‍ക്കും
ഓണം ട്രഡിഷൻസ് ന്റെ ഭാഗമാകാം. അത്തരം ഉത്പന്നങ്ങള്‍ക്ക് അനന്ത സാധ്യതയുള്ള ഒരു വിപണിയാണ് ഓണം ട്രഡിഷൻസ് ലൂടെ ലഭിക്കുക. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഇടയിലുള്ള ഒരു സൈബര്‍ പാലമാണ് ഓണം ട്രഡിഷൻസ് . ഒറ്റ ക്ലിക്കിൽ ലോകത്തെവിടെയും ഉത്പന്നങ്ങള്‍ എത്തിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഇന്ത്യയിലുടനീളം ഷിപ്പിംഗ് ചാർജില്ലാതെ തന്നെ ഈ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാനാണ് പദ്ധതി .

“പാരമ്പര്യവും കഴിവും കൊണ്ട് അനുഗ്രഹീതരായവരുടെ ഉത്പന്നങ്ങള്‍ ഗുണനിലവാരം ഒട്ടും കുറയാതെ ഇനി എളുപ്പത്തില്‍ ആര്‍ക്കും സ്വന്തമാക്കാനും വളരെ എളുപ്പമാക്കുയാണ് ലക്ഷ്യമെന്ന് ” ഓണം ട്രഡിഷൻസ് പ്ലാറ്റ് ഫോം സംരംഭകർ ബാംഗ്ലൂർ മലയാളി ന്യൂസിനോട് പറഞ്ഞു .കൂടാതെ ബംഗളുരുവിൽ ഉള്ളവർക്ക് മടിവാളയിൽ തനതു ശൈലിയിലുള്ള ഒരു എക്സ്പീരിയൻസ് സ്റ്റോറും ഒരുക്കിയിരിക്കുകയാണിവർ . എല്ലാ ഉത്പന്നങ്ങളുടെയും ഒരു യൂസർ എക്സ്പീരിയൻസ് നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അങ്ങനെ ഒരു എക്സ്പീരിയൻസ് സ്റ്റോർ ഒരുക്കിയിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group