Home Featured ഓണം സ്പെഷ്യല്‍ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഓണം സ്പെഷ്യല്‍ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

by admin

സ്വാതന്ത്ര്യദിനം, ഓണം അവധിത്തിരക്ക് പരിഗണിച്ച്‌ ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനുകളില്‍ റിസർവേഷൻ ആരംഭിച്ചു.നിലവില്‍ രണ്ട് എ.സി സ്പെഷ്യല്‍ ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്.രണ്ട് എ.സി 2-ടയർ, 16 എ.സി 3-ടയർ കോച്ചുകളാണ് സ്പെഷ്യല്‍ ട്രെയിനുകളിലുണ്ടാവുക. ബെംഗളൂരുവില്‍ നിന്നുള്ള പതിവുട്രെയിനുകളില്‍ സ്വാതന്ത്ര്യദിന അവധിക്കും ഓണത്തിനുമുള്ള സ‌ർവീസുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലെ ടിക്കറ്റുകളും നേരത്തെ വിറ്റഴിഞ്ഞിരുന്നു.

എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ എക്സ്‌പ്രസ്(06523/24) ആഗസ്റ്റ് 11 മുതല്‍ സെപ്തംബർ 15 വരെ തിങ്കളാഴ്ചകളില്‍ രാത്രി 7.25ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. രാവിലെ 5.05നാണ് ട്രെയിൻ പാലക്കാട് എത്തുക. ആഗസ്റ്റ് 12 മുതല്‍ സെപ്തംബർ 16 വരെ ചൊവ്വാഴ്ചകളില്‍ വൈകിട്ട് 3.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മടക്ക ട്രെയിൻ രാത്രി 10.55ന് പാലക്കാടും പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലും എത്തും.

രണ്ടാമത്തെ സ്പെഷ്യല്‍ ട്രെയിൻ ആഗസ്റ്റ് 13, 27, സെപ്തംബർ മൂന്ന് തീയതികളിലാണ്. ബുധനാഴ്ചകളില്‍ രാത്രി 7.25ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. പിറ്റേന്ന് രാവിലെ 05.05ന് ട്രെയിൻ പാലക്കാടെത്തും. തിരുവനന്തപുരത്തു നിന്നുള്ള മടക്ക സ‌ർവീസ് ആഗസ്റ്റ് 14, 28, സെപ്തംബർ 4 വ്യാഴാഴ്ചകളില്‍ വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലെത്തും. രാത്രി 10.55നാണ് ട്രെയിൻ പാലക്കാട് എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group