Home Featured കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം

by admin

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കും. പൂക്കളമത്സരം, കലാകായികമത്സരങ്ങൾ, കുക്കറിഷോ എന്നിവ ഉണ്ടായിരിക്കും. 23-ന് കെങ്കേരി-ദുബാസിപ്പാളയ ഡി.എസ്.എ. ഭവനിൽ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരജേതാവ് സുഭാഷ് ചന്ദ്രൻ പങ്കെടുക്കും. 24-ന് നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിക്കും.

രാവിലെ ഒമ്പതുമുതൽ സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, മെഗാ പ്രോഗ്രാം എന്നിവയുമുണ്ടാകും. പരിപാടികൾക്ക് നേതൃത്വംനൽകാൻ 61 അംഗങ്ങളെ ഉൾപ്പെടുത്തി ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു.

ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾ: അഡ്വ. പ്രമോദ് വരപ്രത് (ചെയ.), പി. പ്രദീപ് (ജന. കൺവീനർ), രാജേശ്വരി പ്രഭു (വൈസ് ചെയർപേഴ്‌സൺ), എൻ.കെ. രാജേഷ്, സതീഷ് തോട്ടശ്ശേരി, പുരുഷോത്തം (വൈസ് ചെയർമാൻമാർ), പ്രേമ ചന്ദ്രൻ, സുധി സുരേന്ദ്രൻ, പ്രവീൺ, ബിജു (ജോ. കൺവീ,), ശിവദാസ് (ഖജാ.), അരവിന്ദാക്ഷൻ (ജോ. ഖജാ.).

കർണാടക ആർ.ടി.സി. സ്ഥാപകദിനാഘോഷം

ബെംഗളൂരു: കർണാടക ആർ.ടി.സി.യുടെ 62-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. അപകടസ്ഥലങ്ങളിലേക്ക് അടിയന്തരമായി എത്താനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും 20 ബൊലേറൊ വാഹനങ്ങൾ ഇറക്കാനും ശക്തിപദ്ധതി സംബന്ധിച്ച് മൂന്നുമാസം കൂടുമ്പോൾ പ്രത്യേക സരിഗെ സമ്പദ മാഗസിൻ ഇറക്കാനും തീരുമാനിച്ചു. അപകടമുണ്ടാക്കാത്ത ഡ്രൈവർമാർക്ക് പുരസ്കാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഗതാഗതവകുപ്പ് സെക്രട്ടറി ഡോ. എൻ.വി. പ്രസാദ്, കർണാടക ആർ.ടി.സി. എം.ഡി. വി. അൻബുകുമാർ, ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യാവതി തുടങ്ങിയവർ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group