ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ അഖിലേന്ത്യാതലത്തിൽ മലയാള കഥ-കവിത മത്സരംനടത്തുന്നു. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നൽകും. കഥ ആറുപേജിലും കവിത രണ്ടുപേജിലും കവിയരുത്. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്.
സെക്രട്ടറി കേരള സമാജം ദൂരവാണി നഗർ, ഡി.-69, ഐ.ടി.ഐ. ടൗൺഷിപ്പ്, ദൂരവാണി നഗർ പോസ്റ്റ്, ബെംഗളൂരു-560016 എന്ന വിലാസത്തിൽ സെപ്റ്റംബർ 20-നകം രചനകൾ ലഭിക്കണം. ഫോൺ: 6366372320. പോസ്റ്റലായി അയയ്ക്കുന്നവർ പേരും വിലാസവും രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയയ്ക്കണം. ഇ-മെയിലിൽ അയയ്ക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഇ-മെയിലിൽ കുറിച്ചും അയയ്ക്കണം
ഗോ ഫസ്റ്റിന് ആശ്വാസം! വീണ്ടും പറക്കാനുള്ള അനുമതി നല്‍കി ഡിജിസിഎ
രാജ്യത്തെ പ്രമുഖ ബജറ്റ് എയര്‍ലൈൻ കമ്ബനിയായ ഗോ ഫസ്റ്റിന് വീണ്ടും സര്‍വീസുകള്‍ ആരംഭിക്കാൻ അനുമതി. ഉപാധികളോടെ സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നല്‍കിയിരിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മെയ് മുതല്‍ ഗോ ഫസ്റ്റ് സര്‍വീസുകള്‍ നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതിയാണ് ഡിജിസിഎ നല്‍കിയിട്ടുള്ളത്. ഷെഡ്യൂള്‍ ചെയ്ത ഫ്ലൈറ്റുകള്‍ക്കായുള്ള ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും, ഫ്ലൈറ്റുകളുടെ അനുമതിയും അനുസരിച്ച് സേവനങ്ങള്‍ ആരംഭിക്കാൻ സാധിക്കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
സര്‍വീസുകള്‍ പുനരാരംഭിക്കുന്ന വേളയില്‍ എല്ലാ റെഗുലേറ്ററി മാനദണ്ഡങ്ങളും പാലിക്കണമെന്നും, വിമാനത്തിന്റെ വായുക്ഷമത ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാപ്പരാത്ത പരിഹാര പ്രക്രിയയ്ക്ക് ശേഷമാണ് ഇത്തവണ ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.