Home covid19 കോവിഡ് മൂന്നാം തരംഗം‍ അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല

കോവിഡ് മൂന്നാം തരംഗം‍ അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല

by admin
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
 അപ്ഡേറ്റുകൾക്ക്
 👉 Whatsapp- https://chat.whatsapp.com/FXEcVk2cLpG2KkTkSwQ0aT
 👉Facebook- https://www.facebook.com/bangaloremalayalimedia/
 👉Telegram- https://t.me/bangaloremalayalinews

ബെംഗളൂരു: കോവിഡിന്‍റെ മൂന്നാം തരംഗം അധികം നീണ്ടുനില്‍ക്കില്ലെന്ന് കര്‍ണ്ണകാട ആരോഗ്യമന്ത്രി ഡോ. സുധാകര്‍ വെളിപ്പെടുത്തി.ലോകമെമ്ബാടും അഞ്ചു മുതല്‍ ആറാഴ്ചകള്‍ക്കുള്ളില്‍ അതിന്‍റെ ശക്തി കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നും രണ്ടും തരംഗങ്ങള്‍ മൂന്ന് മുതല്‍ നാല് മാസം വരെ നീണ്ടപ്പോള്‍, ഈ ഒമിക്രോണ്‍ മൂലമുള്ള മൂന്നാം തരംഗം അധികം നീളില്ലെന്നും ഡോ. സുധാകര്‍ ഉറപ്പിച്ചുപറഞ്ഞു. ആരോഗ്യരംഗത്തെ പ്രൊഫഷണല്‍ കൂടിയാണ് ഡോ. സുധാകര്‍.അടുത്ത നാല് മുതല്‍ ആറ് ആഴ്ചകള്‍ വരെ നമ്മള്‍ ജാഗ്രത പാലിച്ചാല്‍ നമുക്ക് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും. ഈ ആഴ്ച മുതല്‍ കര്‍ണ്ണാടകം വാരാന്ത്യങ്ങളില്‍ (ശനിയും ഞായറും) കര്‍ഫ്യൂ നടപ്പാക്കും. സ്‌കൂളുകളും കോളെജുകളും (10,11,12 ക്ല്ാസുകള്‍, മെഡിക്കല്‍, നഴ്‌സിംഗ് കോളെജുകള്‍ എന്നിവ ഒഴികെ) അടച്ചിടും. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടക്കുക.

ഒമിക്രോണ്‍ ശ്വാസകോശത്തെ ബാധിക്കില്ലെന്നതിനാല്‍ ഓക്‌സിജനും വെന്‍റിലേറ്ററുകളും ഐസിയുവും അധികം ആവശ്യമായി വരില്ല. അതുകൊണ്ട് കൈകൂപ്പി ഞാന്‍ ജനങ്ങളോട് പറയുന്നു-‘സ്വയം രണ്ട് വാക്‌സിനുകളും എടുക്കണം’.എട്ട് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ഭീതിയുടെ ആശങ്കയുള്ള ഒരു സംസ്ഥാനം കര്‍ണ്ണാടകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ബംഗാള്‍, കേരളം, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

ബംഗളുരുവിൽ കോവിഡ് കേസുകൾ കുതിച്ചു തന്നെ , കടുത്ത ജാഗ്രത നിർദ്ദേശം ;ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം

ബാംഗ്ലൂർ വാർത്തകൾ ,വിശേഷങ്ങൾ ,സർക്കാർ അറിയിപ്പുകൾ ,കോവിഡ് – യാത്ര മാനദണ്ഡങ്ങൾ തുടങ്ങി ഒരു ബാംഗ്ലൂർ മലയാളി അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അറിയുന്നതിനായി ബാംഗ്ലൂരിലെ ആദ്യത്തെ സമ്പൂർണ മലയാള വാർത്ത ചാനലായ ബാഗ്ലൂർ മലയാളി ന്യൂസിന്റെ ഇൻസ്റ്റാഗ്രാം പേജ് ഫോള്ളോ ചെയ്യുക 😊
👇👇👇👇👇👇👇
https://www.instagram.com/bangalore_malayali_news/

You may also like

error: Content is protected !!
Join Our WhatsApp Group