ദില്ലി: ഇന്ത്യയാകെ ഒമൈക്രോണ്‍ ഭീതിയിലാണ്. ഡെല്‍റ്റ വേരിയന്റ് ഉയര്‍ത്തുന്ന ഭീഷണി ഇപ്പോഴും മറികടന്നിട്ടില്ല. അപ്പോഴാണ് ഇത്തരമൊരു പ്രശ്‌നം ഇന്ത്യയുടെ ആരോഗ്യ മേഖലയെ പരീക്ഷിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങളെന്ന് ഇപ്പോള്‍ ഇന്ത്യയിലെ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുകയാണ്. പല രാജ്യങ്ങളില്‍ പല ലക്ഷണങ്ങളാണ് ഒമൈക്രോണിനെ തുടര്‍ന്ന് ഉണ്ടായത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമൈക്രോണ്‍ കേസുകളൊന്നും ഗൗരവത്തിലുള്ളതല്ല. എല്ലാം വളരെ വീര്യം കുറഞ്ഞ രോഗലക്ഷങ്ങളാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതാണ് ഏറ്റവും ആശ്വാസം നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ കേസുകളും വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളതായിരുന്നു.
ഡിസംബര്‍ രണ്ടിന് ആശുപത്രിയില്‍ ഒമൈക്രോണ്‍ ബാധിച്ച് 37കാരനെ അഡ്മിറ്റ് ചെയ്തിരുന്നു. ഇയാള്‍ക്കുണ്ടായിരുന്ന രോഗലക്ഷണം തൊണ്ട വരളുന്നതായിരുന്നു. ഒപ്പം വളരെ അവശതയും ശരീര വേദനയുമുണ്ടായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതെല്ലാം സാധാരണ കൊവിഡിന്റെ ലക്ഷണങ്ങള്‍ കൂടിയാണ്. അതേസമയം മറ്റ് വേരിയന്റുകള്‍ പോലെയല്ല ഒമൈക്രോണെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഒമൈക്രോണ്‍ രോഗികളെ ചികിത്സിച്ചവരാണ് ഇക്കാര്യം പറയുന്നത്. പല തലരത്തിലുള്ള രോഗലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.
17 കൊവിഡ് രോഗികളും ഇവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയ ആറ് പേരും ദില്ലിയിലെ ല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍രോഗം ബാധിച്ചയാള്‍ ടാന്‍സാനിയയില്‍ നിന്ന് വന്നയാളാണ്. എന്നാല്‍ ഇവരെല്ലാം രോഗലക്ഷണങ്ങള്‍ യാതൊന്നും പ്രകടിപ്പിക്കാതിരിക്കുകയും, എന്നാല്‍ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാകുകയും ചെയ്തവരാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രാലയം. ഒമൈക്രോണിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും ഒരു വ്യക്തതയോടെ വന്നിട്ടില്ല. പ്രധാനമായും ലോകരാജ്യങ്ങളെ അലട്ടുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാതെ വരുന്ന കേസുകളാണ്. ഒപ്പം വാക്‌സിന്‍ പ്രതിരോധത്തെ ഇവ മറികടന്നേക്കുമെന്ന ഭയവുമുണ്ട്.
അതേസമയം ലോകത്തിന് ഇപ്പോഴും ഒമൈക്രോണിനെ കുറിച്ചുള്ള പല വിവരങ്ങളും അജ്ഞാതമാണ്. പുതിയ വേരിയന്റിനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ആഴ്ച്ചകള്‍ എടുക്കും വാക്‌സിന്‍ പ്രതിരോധത്തെ ഇത് മറികടക്കുമോ എന്ന് അറിയാന്‍. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും കണ്ട് വരുന്ന രോഗലക്ഷണം പനിയാണ്. അതും സാധാരണ പനിയാണ് വരുന്നത്. സാധാരണ കൊവിഡ് കേസുകള്‍ കൊണ്ട് വരുന്നതോ, മുമ്ബുള്ള വകഭേദത്തിലൂടെ കണ്ട് വന്നിരുന്ന രോഗലക്ഷങ്ങളോ അല്ല ഇത്. തീര്‍ത്തും പരിചിതമല്ലാത്ത രോഗലക്ഷണങ്ങളാണ് ഒമൈക്രോണ്‍ വന്നപ്പോള്‍ ഉണ്ടായതെന്ന് ഈ വകഭേദത്തെ കണ്ടെത്തിയ ആഞ്ജലിക്ക കോട്ട്‌സീ പറയുന്നു. ഇത്തരമൊരു സ്വഭാവ സവിശേഷത ജനിതക മാറ്റം കൊണ്ട് സംഭവിച്ചതാകാനും സാധ്യതയുണ്ട്.
ഒരുപക്ഷേ പനിയുണ്ടാക്കുന്ന സാധാരണ വൈറസുകളില്‍ നിന്ന് അതിന്റെ ലക്ഷണങ്ങള്‍ ഈ വൈറസിലേക്ക് ചേര്‍ന്നതാവാനും, അത് കൂടി ചേര്‍ന്നുള്ള ജനിതക മാറ്റവും ആകാനും സാധ്യതയുണ്ട്. സാധാരണ പനിയാണ് വരുന്നതെന്ന് കരുതി പലരും ടെസ്റ്റ് എടുക്കാതെ പോകാനും സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ വിദഗ്ധര്‍ പറയുന്നു. കാരണം ഇത് സാധാരണ പനി പോലെയാണ് വരുന്നത്. ഒരുപക്ഷേ ആളുകള്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാകാം. ശ്വാസതടസ്സങ്ങളൊന്നും ഒമൈക്രോണ്‍ വന്നാല്‍ ഉണ്ടാവണമെന്നില്ല. രുചിയില്ലായ്മയോ മണം നഷ്ടമാവുകയോ ചെയ്യില്ല. അതുകൊണ്ട് പലരും കൊവിഡാണെന്ന് കരുതില്ല. ഒമൈക്രോണ്‍ വ്യാപനത്തിന് സഹായകരമാകുക ഇക്കാര്യങ്ങളായിരിക്കും.
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ഒമൈക്രോണ്‍ സ്ഥിരീകരിച്ച ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ പൗരന് രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. രണ്ടാമത്തെ വ്യക്തി ളരെ നേരിയ രോഗലക്ഷണങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. തുടര്‍ന്ന് ടെസ്റ്റ് നടത്തിയപ്പോള്‍ ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ ജെനോം സീക്വന്‍സില്‍ സിടി വാല്യു വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. കൊറോണവൈറസിന്റെ ഉയര്‍ന്ന സാന്നിധ്യവും കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി തൊണ്ട വരളുന്നതും അവശതയുമായിരുന്നു ഉണ്ടായിരുന്നത്. മുംബൈയിലെ നാലാമത് കേസില്‍ ചെറിയൊരു പനി മാത്രമാണ് ആ വ്യക്തിക്ക് ഉണ്ടായിരുന്നത്. ടാന്‍സാനിയയില്‍ നിന്ന് വന്ന് ദില്ലിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിക്ക് പനി, ശരീര വേദന, തോണ്ട വരള്‍ച്ച എന്നിവയാണ് ഉണ്ടായിരുന്നത്.