ബംഗളുരു: രാജ്യത്ത് മൂന്നാമത്തെ ഓമിക്രോണ്‍ കേസും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ് വെയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണ് ഓമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ചയാണ് 72 കാരനായ ജാംനഗര്‍ സ്വദേശി കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇയാളുടെ സാമ്ബിള്‍ ജനിതക ശ്രേണി പരിശോധനയ്ത്ത് അയച്ചു. ഓമിക്രോണ്‍ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ കമ്മീഷണര്‍ ജയ് പ്രകാശ് ശിവ്ഹരെ അറിയിച്ചു. ഇയാളുടെ സാമ്ബിള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂണെയിലേക്ക് അയച്ചുകഴിഞ്ഞു.
മറ്റുരണ്ടുകേസുകള്‍ ബെംഗളൂരുവിലെ 46കാരനായ ഡോക്ടര്‍ക്കും, 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ്. ഇതില്‍ ഡോക്്ടര്‍ക്ക് യാത്ര ചരിത്രം ഇല്ലാത്തതുകൊണ്ട് തന്നെ വൈറസ് ഉറവിടം ദുരൂഹമായി തുടരുന്നു. അതേസമയം, ഓമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ സ്വകാര്യലാബില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാങ്ങി മുങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് ടെസ്റ്റ് നടത്താതെ പോയ 10 പേരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.